ആറളം ഫാമിൽ നിന്ന് ഓപ്പറേഷൻ ഗജ മുക്തി ഓപ്പറേഷൻ

പ്രകാരം തുരത്തിയ കാട്ടാനകളിലൊന്ന്

ആ​റ​ളം ഫാ​മി​ൽ ഗ​ജ​മു​ക്തി: കാ​ട്ടാ​ന തു​ര​ത്ത​ൽ ഊ​ർ​ജി​ത​മാ​ക്കി വ​നം​വ​കു​പ്പ്

ആ​റ​ളം: മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ർ​ഷ ല​ഘൂ​ക​ര​ണ​ത്തി​നാ​യു​ള്ള ഓ​പ​റേ​ഷ​ൻ ഗ​ജ​മു​ക്‌​തി​യു​ടെ ഭാ​ഗ​മാ​യി ആ​റ​ളം ഫാ​മി​ൽ വ​നം വ​കു​പ്പ് ദൗ​ത്യ​സം​ഘം കാ​ട്ടാ​ന​യെ തു​ര​ത്ത​ൽ പു​ന​രാ​രം​ഭി​ച്ചു. ആ​റ​ളം അ​സി. വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ ര​മ്യ രാ​ഘ​വ​ൻ, കൊ​ട്ടി​യൂ​ർ റെ​യി​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫി​ർ കെ. ​നി​ധി​ൻ രാ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ഓ​പ​റേ​ഷ​നി​ൽ ഡ്രൈ​വി​ങ് ടീ​മി​ൽ ആ​റ​ളം വൈ​ൽ​ഡ് ലൈ​ഫി​ലെ​യും കൊ​ട്ടി​യൂ​ർ റെ​യി​ഞ്ചി​ലെ​യും ക​ണ്ണ​വം റെ​യി​ഞ്ചി​ലെ​യും സ്റ്റാ​ഫു​ക​ളും വാ​ച്ച​ർ​മാ​രും ആ​റ​ളം ഫാം ​സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രും ഉ​ൾ​പ്പെ​ടെ 47 പേ​ർ പ​ങ്കെ​ടു​ത്തു. പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പി​ന്തു​ണ​യാ​യി നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും വി​ന്യ​സി​ച്ചി​രു​ന്നു. മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ർ​ഷം ല​ഘൂ​ക​രി​ക്കാ​ൻ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​യ​മി​ച്ച ലെ​യ്സ​ൺ ഓ​ഫീ​സ​ർ​മാ​ർ മു​ഖേ​ന പൊ​ലീ​സ്, റ​വ​ന്യൂ, ടി.​ആ​ർ.​ഡി.​എം എ​ന്നി​വ​രു​മാ​യും ഏ​കോ​പ​നം ന​ട​ത്തി. നി​രീ​ക്ഷ​ണം ന​ട​ത്തി​യ ദൗ​ത്യ​സം​ഘം വ​ലി​യ കൊ​മ്പ​ൻ, മൊ​ട്ടു​കൊ​മ്പ​ൻ എ​ന്നീ ആ​ന​ക​ളെ എ​ക്ക​ണ്ടി വ​ഴി ബ്ലോ​ക്ക് ര​ണ്ടി​ലേ​ക്ക് ക​ട​ത്തി​വി​ട്ടു.

തു​ട​ർ​ന്ന് ബ്ലോ​ക്ക് ര​ണ്ടി​ൽ നി​ന്നും ആ​റ് ആ​ന​ക​ളെ ബ്ലോ​ക്ക് നാ​ല് വ​ഴി ഹെ​ലി​പ്പാ​ഡ് ഭാ​ഗ​ത്തേ​ക്കും ക​ട​ത്തി​വി​ട്ടു. ഹെ​ലി​പ്പാ​ട്-​വ​ട്ട​ക്കാ​ട് ഭാ​ഗ​ത്തു നി​ന്നും താ​ളി​പ്പാ​റ ഭാ​ഗ​ത്തേ​ക്കു തു​ര​ത്ത​വെ ആ​ന​ക​ൾ തി​രി​ഞ്ഞ​തോ​ടെ തു​ര​ത്ത​ൽ ത​ട​സ്സ​പ്പെ​ട്ടു. ദൗ​ത്യം വ​രും ദി​വ​സ​ങ്ങ​ളി​ലും തു​ട​രു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags:    
News Summary - Gajamukti at Aralam Farm: Forest Department wins wild elephant chase

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.