Posted On
date_range Updated On
date_range കണ്ണൂർ സ്വദേശി ബംഗളുരുവിൽ നിര്യാതനായി
ബംഗളുരു: കണ്ണൂർ സ്വദേശി ബംഗളുരുവിൽ നിര്യാതനായി. പയ്യന്നൂർ രാമന്തളി വടക്കുമ്പാട് സ്വദേശി അമീമി വീട്ടിൽ അബ്ദുൽ സമദ് അഹ്മദ് (62) ആണ് മരിച്ചത്. ഒരാഴ്ചയോളമായി ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം.
ആൾ ഇന്ത്യ കെഎംസിസി ബംഗളുരു പ്രവർത്തകരുടെ നേതൃത്വത്തിൽ ശിഹാബ് തങ്ങൾ സെന്ററിൽ അന്ത്യകർമങ്ങൾ ചെയ്ത് നാട്ടിലേക്ക് കൊണ്ടുപോയി. ഭാര്യ: റസിയ എൻ. മക്കൾ: സലീല, റിയാസ്, ഫാത്തിമ. സഹോദരങ്ങൾ: മുഹമ്മദ് ഇക്ബാൽ, ഇസ്മായിൽ, അബൂബക്കർ. ഖബറടക്കം രാമന്തളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.