കൈകോർക്കാം; ഇൗ വർണങ്ങൾ മങ്ങാതിരിക്കാൻ

തളിപ്പറമ്പ്: ശാരീരിക അവശതയും അസുഖങ്ങളും ചിത്രരചനയിലൂടെ മറികടക്കുകയാണ് ഏഴാംമൈലിലെ സി.വി. സുരേന്ദ്രൻ. ചിത്രങ്ങൾ വരച്ച് വിറ്റ് ഉപജീവനം നടത്തുന്ന സുരേന്ദ്ര​െൻറ ജീവിതമാർഗത്തെയും കോവിഡ് ദുരിതത്തിലാക്കി.

എട്ടാം ക്ലാസ് വിദ്യാർഥിയായിരിക്കെയാണ് സ്‌പൈനൽ മസ്‌കുലാർ അട്രോഫി എന്ന അപൂർവരോഗം സുരേന്ദ്രനെ ബാധിക്കുന്നത്. കൈകാലുകൾ തളർന്ന് സംസാരശേഷി നഷ്​ടപ്പെട്ട് വർഷങ്ങളോളം വീട്ടിലെ കൊച്ചുമുറിക്കുള്ളിൽ. പിന്നീട് ചികിത്സയിലൂടെ സംസാരശേഷി തിരിച്ചുകിട്ടി. അതിനിടെ ബലക്കുറവുള്ള കൈവിരലുകൾക്ക് വഴങ്ങുന്ന പേനയുടെ സഹായത്തോടെ വര തുടങ്ങി. പിന്നീട് ചിത്രകലയിലെ മുഴുവൻ സാധ്യതയും ഉപയോഗിച്ചു. വീട്ടിലെ മുറിയിൽനിന്ന് പതിയെ പുറംലോക കാഴ്ചകളിലേക്ക്.

2006ൽ കണ്ണൂർ മുനിസിപ്പൽ ടൗൺഹാളിൽ ചിത്രപ്രദർശനം നടത്തിയിരുന്നു. തുടർന്ന് മുംബൈയിലെ ജഹാംഗീർ ആർട്ട് ഗാലറിയിലുൾപ്പെടെ നിരവധി പ്രദർശനങ്ങൾ നടത്തി. വീണ്ടും രോഗം പിടികൂടിയെങ്കിലും തളരാതെ ചിത്രരചന തുടർന്നു. നിശ്വാസങ്ങൾ തുന്നിയ പുതപ്പ് എന്ന പേരിൽ സുരേന്ദ്ര​െൻറ ജീവിതം ആത്മകഥാരൂപത്തിൽ കൈരളി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്​. നിരവധി പുരസ്‌കാരങ്ങളും ലഭിച്ചു. ഭിന്നശേഷിക്കാരിയായ തളിപ്പറമ്പിലെ നിജയെ രണ്ടുവർഷം മുമ്പ് ജീവിതപങ്കാളിയാക്കി. കോവിഡ് സുരേന്ദ്ര െൻറ ജീവിതവൃത്തിയെയും സാരമായി ബാധിച്ചുവെങ്കിലും പ്രതീക്ഷയോടെ വര തുടരുകയാണ് ഈ കലാകാരൻ.

Tags:    
News Summary - differently abled surendran drawing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.