അബ്​ദുൽ റഷീദ്​

നിയന്ത്രണംവിട്ട കാർ മറ്റൊരുകാറിലിടിച്ച്​ വ്യാപാരി മരിച്ചു

കണ്ണൂർ: കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ രോഗിയെയും കൊണ്ടുപോയി മടങ്ങവേ കണ്ണോത്തും ചാലിൽ നിയന്ത്രണംവിട്ട കാർ മറ്റൊരുകാറിലിടിച്ച്​ വ്യാപാരി മരിച്ചു. തൃക്കരിപ്പൂർ സ്വദേശിയും പയ്യന്നൂർ പെരുമ്പയിലെ വ്യാപാരിയുമായ സി. അബ്​ദുൽ റഷീദാണ്​ (മുഹമ്മദലി സ്​റ്റോർ) മരിച്ചത്​.

അപകടത്തിൽ റഷീദി​െൻറ ഭാര്യ ആയിശബി, മകൻ സലീം, ഭാര്യ സഹോദരിയുടെ മകൾ ഫാത്തിമ എന്നിവർക്ക്​ പരിക്കേറ്റു. ചൊവ്വാഴ്​ച വൈകീ​ട്ട്​ അഞ്ചോടെയാണ്​ അപകടം. കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട്​ റോഡരികിൽ നിർത്തിയിട്ട മറ്റൊരു കാറിലും മതിലിലും ഇടിക്കുകയായിരുന്നു. വാഹനം പൂർണമായും തകർന്ന നിലയിലാണ്​. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച റഷീദ്​ തൃക്കരിപ്പൂരിലെ പഴയകാല ഫുട്​ബാൾ താരമാണ്.​

ഷഹാനയാണ്​ മകൾ. സഹോദരങ്ങൾ: സത്താർ, മുഹമ്മദലി, ഹാഷിം, സുഹറ, ആയിശ, സാറാബി. അപകടത്തെത്തുടർന്ന്​ നടത്തിയ രക്ഷാപ്രവർത്തനത്തിനിടെ പുന്നാട്​ സ്വദേശി സച്ചിന്ദിന്​ കാറി​െൻറ ചില്ലുകൊണ്ട്​ പരിക്കേറ്റു. ഇയാൾ​ കണ്ണൂർ ജില്ല ആശുപത്രിയിൽ ചികിത്സതേടി.




Tags:    
News Summary - Car accident; man deid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.