എ ഐ ഫോർ കേരള - കണ്ണൂർ മിഷൻ പദ്ധതി ശ്രീപുരം സ്കൂളിൽ കലക്ടർ അരുൺ കെ. വിജയൻ ഉദ്ഘാടനം ചെയ്യുന്നു
കണ്ണൂര്‍: ജില്ലയിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംബന്ധിച്ച അവബോധം വളര്‍ത്തുക, അടിസ്ഥാനപരമായ അറിവ് പകര്‍ന്നുനല്‍കുക എന്നിവ ലക്ഷ്യം വെച്ചുള്ള എ ഐ ഫോര്‍ കേരള - കണ്ണൂര്‍ മിഷന് പദ്ധതി ജില്ല കലക്ടര്‍ അരുണ്‍ കെ. വിജയന് ഉദ്ഘാടനം ചെയ്തു.
ജില്ല ഇ-ഗവേണന്‍സ് സൊസൈറ്റി, ഗവ. എൻജിനീയറിങ് കോളജ് സെന്റര്‍ ഫോര്‍ കമ്മ്യൂണിക്കേഷന്‍ ആന്റ് എജ്യുക്കേഷണല്‍ ടെക്നോളജി, സാന്‍ഡി ലേണിങ് എന്നിവരുടെ പ്രതിനിധികള്‍ പങ്കാളിത്ത ധാരണാപത്രം കലക്ടറുടെ സാന്നിധ്യത്തില്‍ ഒപ്പുവെച്ചു.
ലളിതമായ ലേണിങ് മൊഡ്യൂളുകള്‍, ദൈനംദിന ക്വിസ് മത്സരങ്ങള്‍, മെന്റര്‍മാരുടെ സഹായത്തോടെയുള്ള പ്രോജക്ടുകള്‍ എന്നിവയിലൂടെ എ ഐ സാങ്കേതിക വിദ്യ വിദ്യാര്‍ഥികളിലേക്ക് എത്തിക്കും. വിദ്യാര്‍ഥികള്‍ക്കും സ്കൂളുകള്‍ക്കും പദ്ധതി സൗജന്യമായി നല്‍കുന്നത് സാന്‍ഡി ലേണിങ് പ്ലാറ്റ്ഫോമാണ്. ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ നടന്ന പരിപാടിയില്‍ സംസ്ഥാന ഐ.ടി മിഷന് ഇ-ഗവേണന്‍സ് സൊസൈറ്റി ജില്ല പ്രൊജക്ട് മാനേജര്‍ സി.എം. മിഥുന് കൃഷ്ണ അധ്യക്ഷനായി. കണ്ണൂര്‍ ഗവ. എൻജിനീയറിങ് കോളജ് പ്രിന്‍സിപ്പല്‍ ഡോ.സി. ശ്രീകുമാര്‍, സാന്‍ഡി ലേര്‍ണിങ് സി.ഇ.ഒ സി. മുഹമ്മദ് അജ്മല്‍, ശ്രീപുരം ഇംഗ്ലീഷ് മീഡിയം ഹൈസ്കൂള്‍ മാനേജര്‍ ഫാ. ജോയ് കാട്ടിയങ്കല്‍, ഗവ. എൻജിനീയറിങ് കോളജ് പ്രഫ. ഡോ. പി. സൂരജ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.