993 പേര്‍ക്കുകൂടി കോവിഡ്: 1366 രോഗമുക്തി

രോഗസ്​ഥിരീകരണ നിരക്ക്​ 11.95 ശതമാനം​ കണ്ണൂർ: ജില്ലയില്‍ വെള്ളിയാഴ്​ച 993 പേര്‍ക്ക് കൂടി കോവിഡ് സ്​ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 971 പേര്‍ക്കും ഇതര സംസ്ഥാനത്തുനിന്നെത്തിയ നാലുപേർക്കും വിദേശത്തുനിന്ന്​ എത്തിയ രണ്ടുപേർക്കും 16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 11.95 ശതമാനമാണ്​ രോഗസ്​ഥിരീകരണ നിരക്ക്​. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്​ത പോസിറ്റിവ് കേസുകള്‍ 1,94,235 ആയി. ഇവരില്‍ 1366 പേര്‍ വെള്ളിയാഴ്​ച രോഗമുക്തി നേടി. ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 1,84,816 ആയി. 1103 പേര്‍ മരിച്ചു. ബാക്കി 6675 പേര്‍ ചികിത്സയിലാണ്. നിലവില്‍ നിരീക്ഷണത്തിലുള്ളത് 29214 പേരാണ്. ഇതില്‍ 28365 പേര്‍ വീടുകളിലും 849 പേര്‍ ആശുപത്രികളിലുമാണ് കഴിയുന്നത്. ഇതുവരെ 15,60,546 സാമ്പിളുകള്‍ പരിശോധനക്ക്​ അയച്ചതില്‍ 15,59,736 എണ്ണത്തി​ൻെറ ഫലം വന്നു. 810 എണ്ണത്തി​ൻെറ ഫലം ലഭിക്കാനുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.