രോഗ സ്ഥിരീകരണ നിരക്ക് 10.35 ശതമാനം കണ്ണൂർ: ജില്ലയില്‍ ഞായറാഴ്ച 797 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 771 പേര്‍ക്കും ഇതരസംസ്ഥാനത്തുനിന്നെത്തിയ ഒമ്പതുപേര്‍ക്കും വിദേശത്തുനിന്നെത്തിയ ഏഴുപേർക്കും 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗ സ്ഥിരീകരണ നിരക്ക് 10.35 ശതമാനമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത പോസിറ്റിവ് കേസുകള്‍ 1,75,329 ആയി. ഇവരില്‍ 667 പേര്‍ ഞായറാഴ്ച രോഗമുക്തി നേടി. ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 1,68,214 ആയി. 967 പേര്‍ കോവിഡ് മൂലം മരിച്ചു. ബാക്കി 4701 പേര്‍ ചികിത്സയിലാണ്. ജില്ലയില്‍ നിലവിലുള്ള കോവിഡ് പോസിറ്റിവ് കേസുകളില്‍ 3918 പേര്‍ വീടുകളിലും ബാക്കി 783 പേര്‍ വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്. കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 21,075 പേരാണ്. ഇതില്‍ 20,287 പേര്‍ വീടുകളിലും 788 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 14,01,887 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 14,01,020 എണ്ണത്തിൻെറ ഫലം വന്നു. 867 എണ്ണത്തിൻെറ ഫലം ലഭിക്കാനുണ്ട്. -------------------------------------------------------- മൊബൈല്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന തിങ്കളാഴ്ച ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തും. പെരിന്തട്ട എ.കെ.ജി മന്ദിരം, അരയമ്പത്ത് സരസ്വതി വിലാസം എല്‍.പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ 12.30 വരെയും കാങ്കോല്‍ കക്കിരിയാട് വായനശാല, പാപ്പിനിശ്ശേരി സാമൂഹികാരോഗ്യകേന്ദ്രം എന്നിവിടങ്ങളില്‍ ഉച്ച രണ്ടുമുതല്‍ നാലുവരെയും ചെറുവിച്ചേരി എല്‍.പി സ്‌കൂള്‍, കൊളപ്പ വയോജന കേന്ദ്രം, കാര്‍ത്തികപുരം പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍, മുഴപ്പിലങ്ങാട് വയോജന വിശ്രമ കേന്ദ്രം, ചൊതാവൂര്‍ ഹൈസ്‌കൂള്‍ പന്ന്യന്നൂര്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ നാലുവരെയുമാണ് സൗജന്യ പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. തിങ്കളാഴ്ച 97 കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.