628 പേര്‍ക്കുകൂടി കോവിഡ്

628 പേര്‍ക്കുകൂടി കോവിഡ് കണ്ണൂർ: ജില്ലയില്‍ ചൊവ്വാഴ്ച 628 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 618 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ടുപേർക്കും എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗസ്ഥിരീകരണ നിരക്ക് 10.77 ശതമാനമാണ്​. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് പോസിറ്റിവ് കേസുകള്‍ 267634 ആയി. ഇവരില്‍ 595 പേര്‍ രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 260012 ആയി. 1860 പേര്‍ കോവിഡ് മൂലം മരിച്ചു. 4486 പേര്‍ ചികിത്സയിലാണ്. ജില്ലയില്‍ നിലവിലുള്ള പോസിറ്റിവ് കേസുകളില്‍ 4486 പേര്‍ വീടുകളിലും ബാക്കി 419 പേര്‍ വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 21580 പേരാണ്. ഇതില്‍ 21169 പേര്‍ വീടുകളിലും 411 പേര്‍ ആശുപത്രികളിലുമാണ് കഴിയുന്നത്. മൊബൈല്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനചൊവ്വാഴ്ച മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തും. കാങ്കോല്‍ പ്രാഥമികാരോഗ്യ കേന്ദ്രം, ഒടുവള്ളിത്തട്ട്​ സാമൂഹികാരോഗ്യ കേന്ദ്രം, പൂപ്പറമ്പ ഗവ. യു.പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് മൂന്ന് വരെയും ശിശുമന്ദിരം കാപ്പാട്, കോലക്കാട് സാംസ്‌കാരിക നിലയം, അംഗൻവാടി ട്രെയിനിങ് സൻെറര്‍ പുത്തങ്കണ്ടം, തളിപ്പറമ്പ് താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ 12.30 വരെയും കാര്യാട്ടുപുറം മദ്​റസയിൽ 10 മുതല്‍ 12 വരെയും പറമ്പത്ത് എ.കെ.ജി സ്മാരക വായനശാല കുഞ്ഞിമംഗലത്ത്​ 10 മുതല്‍ രണ്ട് വരെയും കുറുമാത്തൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം, അംബേദ്കര്‍ തൊഴില്‍ പരിശീലന കേന്ദ്രം കണ്ണാടിവെളിച്ചം, കൊട്ടിയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ രണ്ട് മുതല്‍ നാല് വരെയും പൂവത്തൂര്‍ എല്‍.പി സ്‌കൂളിൽ ഉച്ച ഒന്ന്​ മുതല്‍ മൂന്ന് വരെയുമാണ് പരിശോധന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.