336 പേർക്ക്​ കോവിഡ്

336 പേർക്ക്​ കോവിഡ്​രോഗസ്ഥിരീകരണ നിരക്ക് 8.01 ശതമാനംകണ്ണൂർ: ജില്ലയില്‍ വെള്ളിയാഴ്ച 336 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 321 പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ അഞ്ചുപേര്‍ക്കും വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഒമ്പത് ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗസ്ഥിരീകരണ നിരക്ക് 8.01 ശതമാനമാണ്​.ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്​ത കോവിഡ് കേസുകള്‍ 2,75,199 ആയി. ഇവരില്‍ 458 പേര്‍ വെള്ളിയാഴ്ച രോഗമുക്തി നേടി. ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 2,69,113 ആയി. 2233 പേര്‍ കോവിഡ് മൂലം മരിച്ചു. ബാക്കി 3101 പേര്‍ ചികിത്സയിലാണ്. നിലവിലുള്ള പോസിറ്റിവ് കേസുകളില്‍ 2811 പേര്‍ വീടുകളിലും ബാക്കി 290 പേര്‍ വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായാണുള്ളത്​.കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 12751 പേരാണ്. ഇതില്‍ 12488 പേര്‍ വീടുകളിലും 263 പേര്‍ ആശുപത്രികളിലുമാണ്.ഇതുവരെ 21,58,081 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 21,57,458 എണ്ണത്തി​ൻെറ ഫലം വന്നു. 623 എണ്ണത്തി​ൻെറ ഫലം ലഭിക്കാനുണ്ട്.-------------മൊബൈല്‍ ആർ.ടി.പി.സി.ആര്‍ പരിശോധനജില്ലയില്‍ ശനിയാഴ്​ച മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കോവിഡ് ആർ.ടി.പി.സി.ആര്‍ പരിശോധന നടത്തും. സാംസ്‌കാരിക നിലയം കുറ്റൂര്‍, ചപ്പാരപ്പടവ് പി.എച്ച്‌.സി, അംഗൻവാടി ട്രെയിനിങ് സൻെറര്‍ പുത്തന്‍കണ്ടം, ഇ.എം.എസ് ഭവന്‍, പഞ്ചായത്ത് ഹാള്‍ കോളയാട് എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ച രണ്ടുവരെയും പഴയങ്ങാടി താലൂക്കാശുപത്രി, സാക്ഷരത തുടര്‍വിദ്യ കേന്ദ്രം കല്യാശ്ശേരി, വയോജന വിശ്രമ കേന്ദ്രം ചെറുവത്തലമെട്ട, കക്കാട് കോര്‍ജന്‍ യു.പി സ്‌കൂള്‍, ആര്‍.വി മെട്ട വിജ്ഞാന്‍വാടി എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ 12.30 വരെയും മാട്ടൂല്‍ എഫ്.എച്ച്.സി, സബ് സൻെറര്‍ കുഞ്ഞരയാല്‍, കമ്പില്‍ സി.എച്ച് മുഹമ്മദ് കോയ സാംസ്‌കാരിക നിലയം, തളാപ്പ്​ സബ്സൻെറര്‍ എന്നിവിടങ്ങളില്‍ രണ്ട് മുതല്‍ നാലുവരെയും പരിശോധന നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.