കൊട്ടിയൂരിലെ 60 ആദിവാസി വീടുകൾ ഇരുട്ടിലായിട്ട് മൂന്ന് വർഷം
കൊട്ടിയൂർ: മൂന്ന് കൊല്ലമായി വൈദ്യുതി വിച്ഛേദിക്കപ്പെട്ട കൊട്ടിയൂരിലെ അറുപത് ആദിവാസി വീടുകൾ. കൊട്ടിയൂർ പഞ്ചായത്തിലെ എരട്ടത്തോട്, അമ്പായത്തോട്, ചുങ്കക്കുന്ന്, കല്ലംതോട്, വെറ്റിലക്കൊല്ലി, മന്ദംചേരി, നെല്ലിയോടി, താഴെ പാൽചുരം, മേലെ പാൽചുരം, വെള്ളൂന്നി, വെങ്ങലൊടി ഉന്നതികളിലെ അറുപത് വീടുകളിലെ വൈദ്യുതി കണക്ഷനാണ് കുടിശ്ശിക അടക്കാത്തതിനെ തുടർന്ന് വിഛേദിക്കപ്പെട്ടത്.
കൊട്ടിയൂർ പഞ്ചായത്തിലെ ഉന്നതിയിലെ 60 ഓളം വീടുകളിലെ വൈദ്യുതി മൂന്ന് വർഷമായി വിച്ഛേദിക്കപെട്ടിരിക്കുകയാണ്. വളരെ പ്രയാസപ്പെട്ട് ജീവിക്കുന്ന ഉന്നതിയിലെ ആളുകൾ ഇഴജന്തുക്കളെ ഭയന്നും വിദ്യാർഥികൾക്ക് പഠിക്കാൻ പറ്റാത്ത അവസ്ഥയിലുമാണ് അവർ അവിടെ ജീവിച്ചുകൊണ്ടിരിക്കുന്നത്.
നിരന്തരം ബില്ല് കുടിശ്ശികയാവുകയും ബിൽ തുക കനത്ത താകുകയും ചെയ്തതോടെയാണ് ഉന്നതി വീടുകളിൽ കണക്ഷൻ വിച്ഛേദിക്കപ്പെട്ടത്. ഇതിൽ 800 രൂപ മുതൽ 28912 രൂപ വരെ കുടിശ്ശികയുള്ളവരുണ്ട്. ഗുണമേന്മയില്ലാത്ത വിധം വയറിങ് സാമഗ്രികൾ ഉപയോഗിച്ചതിനെ തുടർന്ന് വൈദ്യുതി ചോർച്ചയുണ്ടായതും മീറ്റർ ബില്ല് തുക വർധിക്കാനിടയായി. വന്യജീവി ശല്യം രൂക്ഷമായ പ്രദേശത്തെ ഉന്നതികളിലെ വീടുകൾ ഇരുട്ടിലായത് ജനജീവിതവും ദുരിതപൂർണമായിട്ടുണ്ട്.
മുഖ്യമന്ത്രിക്ക് നിവേദനം നൽകി
കേളകം: കൊട്ടിയൂരിലെ അറുപത് ആദിവാസി വീടുകളിൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ടത് ഉടൻ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി പേരാവൂർ നിയോജക മണ്ഡലം ജനറൽ സിക്രട്ടറി ശകീബ് കേളോത്ത് മുഖ്യമന്ത്രി, പട്ടികജാതി പട്ടികവർഗ ക്ഷേമം ,വൈദ്യുതി വകുപ്പ് മന്ത്രിമാർക്കും ജില്ലാ കലക്ടർക്കും നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.