വനിത ഉദ്യോഗസ്ഥരില്ലാതെ മാഹി എക്സൈസ് ചെക്ക് പോസ്‌റ്റ്

ക​ണ്ണൂ​ർ: വ​ൻ തോ​തി​ൽ മ​ദ്യ​വും മ​റ്റ് ല​ഹ​രി ഉ​ത്‌​പ​ന്ന​ങ്ങ​ളും ക​ട​ത്തു​ന്ന കേ​ന്ദ്ര​മാ​യി​ട്ടും മാ​ഹി എ​ക്സൈ​സ് ചെ​ക്ക് പോ​സ്‌​റ്റി​ൽ വ​നി​ത ഉദ്യോഗസ്ഥ​രെ നി​യ​മി​ക്കാ​ത്ത​ത് വി​വാ​ദ​ത്തി​ൽ. ഏ​റെ​ക്കാ​ല​മാ​യി ചെ​ക്ക് പോ​സ്റ്റി​ൽ വ​നി​ത ഉ​ദ്ദ്യോ​ഗ​സ്ഥ​രി​ല്ല. ഓ​ണം ഉ​ൾ​പ്പെ​ടെ സ്‌​പെ​ഷ്യ​ൽ ഡ്രൈ​വ് സ​മ​യ​ങ്ങ​ളി​ൽ മു​ൻ കാ​ല​ങ്ങ​ളി​ൽ വ​നി​ത ഉദ്യോഗസ്ഥരെ നി​യ​മി​ക്കാ​റു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ത്ത​വ​ണ അ​തു​മു​ണ്ടാ​യി​ല്ല.

അ​ടു​ത്തി​ടെ ജി​ല്ല​യി​ലും പു​റ​ത്തും ല​ഹ​രി കേ​സു​ക​ളി​ൽ നി​ര​വ​ധി യു​വ​തീ​യു​വാ​ക്ക​ളാ​ണ് പി​ടി​യി​ലാ​യി​ട്ടു​ള്ള​ത്. ബ​സു​ക​ളി​ലും മ​റ്റ് വ​ണ്ടി​ക​ളി​ലും ല​ഹ​രി ക​ട​ത്ത് നി​ല​വി​ലും വ്യാ​പ​ക​മാ​ണ്. പു​രു​ഷ​ൻ​മാ​രെ പ​രി​ശോ​ധി​ക്കാ​ൻ ക​ഴി​യു​ന്നു​ണ്ടെ​ങ്കി​ലും സ്ത്രീ​ക​ളെ പ​രി​ശോ​ധി​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണു​ള്ള​ത്. വ​നി​ത ഉദ്യോഗസ്ഥ​രി​ല്ലാ​ത്ത​തി​നാ​ലാ​ണ് മാ​ഹി ചെ​ക്ക് പോ​സ്‌​റ്റി​ൽ സ്ത്രീ​ക​ളെ പ​രി​ശോ​ധി​ക്കാ​ൻ ക​ഴി​യാ​ത്ത​ത്. ഇ​ത് തി​രി​ച്ച​റി​ഞ്ഞ ല​ഹ​രി ക​ട​ത്ത് സം​ഘം മ​ദ്യ​വും മ​റ്റും ക​ട​ത്താ​ൻ സ്ത്രീ​ക​ളെ കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​താ​യാ​ണ് വി​വ​രം.

പ​ക​ൽ സ​മ​യ​ത്തെ​ങ്കി​ലും വ​നി​ത ഉദ്യോഗസ്ഥരെ ചെ​ക്ക് പോ​സ്‌​റ്റി​ൽ നി​യ​മി​ച്ചാ​ൽ നി​ര​വ​ധി ല​ഹ​രി ക​ട​ത്തു​ക​ൾ പി​ടി​കൂ​ടാ​നാ​വും. ഓ​പ​റേ​ഷ​ൻ തൂ​ഫാ​ൻ ഉ​ൾ​പ്പെ​ടെ ന​ട​ക്കു​മ്പോ​ഴും മാ​ഹി എ​ക്സൈ​സ് ചെ​ക്ക് പോ​സ്‌​റ്റി​ൽ എ​ന്താ​ണ് വ​നി​ത ഉദ്യോഗസ്ഥ​രെ നി​യ​മി​ക്കാ​ത്ത​തെ​ന്ന​ത് ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്.

Tags:    
News Summary - Mahie Excise check post operates without women officers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.