കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ നശിച്ച പി. ദിവിന്റെ ബൈക്ക്
ഇരിട്ടി: കാട്ടാനകളെ തുരത്താൻ ശ്രമിക്കുന്നതിനിടയിൽ കാട്ടാന ആക്രമണത്തിൽനിന്ന് വനംവകുപ്പ് താൽക്കാലിക ജീവനക്കാരൻ രക്ഷപ്പെട്ടത് തലനാഴിരക്ക്. കഴിഞ്ഞദിവസം പുലർച്ചെ രണ്ടോടെയാണ് ബാവലിപ്പുഴ മുറിച്ചുകടന്ന് രണ്ട് കാട്ടാനകൾ കൂടനാട് പ്രദേശത്ത് എത്തിയത്. കാർഷികവിളകൾ നശിപ്പിക്കുന്ന ശബ്ദം കേട്ടാണ് വനംവകുപ്പ് താൽക്കാലിക ജീവനക്കാരനായ ബാബു പറമ്പിലെത്തിയത്. ഈ സമയം കാട്ടാനകളെ കാണുകയും ഒച്ചവെച്ച് ഓടിക്കാൻ ശ്രമിക്കുകയുമായിരുന്നു.
കാട്ടാനകൾ മണിക്കൂറുകളോളം ആ മേഖലയിൽതന്നെ തമ്പടിച്ചു. ഷെഡിനുസമീപം നിർത്തിയിട്ട പി. ദിവിന്റെ ബൈക്ക് കാട്ടാനക്കൂട്ടം തള്ളിയിട്ടു. മേഖലയിൽ വാഴ ഉൾപ്പെടെയുള്ള കാർഷികവിളകളും നശിപ്പിച്ചിട്ടുണ്ട്. നേരത്തെ ഉണ്ടായിരുന്നുവെങ്കിലും പ്രവർത്തന ക്ഷമമല്ലാത്തതാണ് കാട്ടാനകൾ കൂടനാട് പ്രദേശത്തേക്ക് എത്താൻ ഇടയാകുന്നത്.
കാര്യങ്കോട് പുഴയുടെ പുളിങ്ങോം പാലാവയല് പാലത്തിന് സമീപം കണ്ട കാട്ടാന
ചെറുപുഴ: പുളിങ്ങോം ടൗണിന് സമീപത്ത് കാര്യങ്കോട് പുഴയില്‍ കാട്ടാനയിറങ്ങിയത് പരിഭ്രാന്തിക്കിടയാക്കി. തിങ്കള്‍ രാവിലെ ഏഴോടെയാണ് പുളിങ്ങോം പാലാവയല് പാലത്തിലൂടെ കടന്നുപോയവര്‍ പുഴയിലെ കുറ്റിക്കാടിനുള്ളില്‍ കാട്ടാനയെ കണ്ടത്. കാര്യങ്കോട് പുഴയുടെ പുളിങ്ങോം പാലാവയല് ഭാഗത്ത് പുഴയിലെ മണ് തിട്ടകള്‍ നിറഞ്ഞ കുറ്റിക്കാട്ടില്‍ ഏറെ നേരം ചെലവഴിച്ച കാട്ടാന ആളുകള്‍ ശബ്ദമുണ്ടാക്കിയതോടെ പുഴയില്‍ നിന്ന് കയറി സമീപത്തെ കാട്ടിലേക്ക് നീങ്ങി.
കര്‍ണാടക വനത്തിന്റെ ആറാട്ട് കടവ്, ഓടക്കൊല്ലി അതിര്‍ത്തിയിലേക്കാണ് കാട്ടാന കയറി പോയത്. പുളിങ്ങോം, പാലാവയല് ടൗണുകളും നിരവധി വീടുകളും ഉള്ള ഭാഗത്താണ് കൊമ്പനാനയെ കണ്ടത്. ഇക്കഴിഞ്ഞ ഒന്നിന് മഴക്കെടുതിയെ തുടര്‍ന്ന് ഈ പ്രദേശത്ത് പുഴ കരകവിഞ്ഞ് ഒഴുകിയതോടെ പുഴ തീരത്തെ മണ്‍തിട്ടകള്‍ ഭൂരിഭാഗവും ഇല്ലാതായി. ഇതാകാം ആന വനത്തില്‍ നിന്നും ജനവാസ കേന്ദ്രത്തിലേക്ക് വരാന്‍ ഇടയാക്കിയതെന്ന് കരുതുന്നു. വിവരമറിഞ്ഞ് വനംവകുപ്പ് ജീവനക്കാര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.