26 വരെ യെല്ലോ അലര്‍ട്ട്

കണ്ണൂർ: ജില്ലയിൽ ശക്തമായ മഴക്ക്​ സാധ്യതയെന്ന്​ മുന്നറിയിപ്പ്​. ഇത്​ കണക്കിലെടുത്ത് ജൂലൈ പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികൾ 27 വരെ കടലിൽ പോകരുതെന്നും തിരമാലകൾ ഉയരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്​. 10 തദ്ദേശ സ്വയംഭരണ സ്ഥാപനപരിധികളില്‍ അടുത്ത 48 മണിക്കൂറില്‍ അതിശക്തമായ മഴക്ക്​ സാധ്യതയുള്ളതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. ജില്ലയില്‍ പയ്യാവൂര്‍, ശ്രീകണ്​ഠപുരം, ചെങ്ങളായി, ഇരിക്കൂര്‍, ഇരിട്ടി, മട്ടന്നൂര്‍, തളിപ്പറമ്പ്​, പേരാവൂര്‍, കേളകം, കണിച്ചാര്‍ എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിക്കുള്ളിലാണ് ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പ്​. അതിനാൽ മുന്നൊരുക്കം സ്വീകരിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.