ഈ മാസം 8,757 രോഗികൾ; 8,273 രോഗമുക്തി

ഞായറാഴ്ച 1012 പേര്‍ക്ക്​​ രോഗം കണ്ണൂർ: കോവിഡ്​ രോഗികളുടെ എണ്ണം മാറ്റമില്ലാതെ തുടരുന്നു. ആഗസ്​റ്റിൽ 8,757 പേർക്കാണ്​ ഇതുവരെ കോവിഡ്​ ബാധിച്ചത്​. 8,273 പേർക്ക്​ രോഗമുക്തിയുണ്ടായി. 37 പേരാണ്​ ഈ മാസം കോവിഡ്​ ബാധിച്ചു മരിച്ചത്​.​ ഞായറാഴ്ച പുതുതായി 1012 പേര്‍ക്കാണ്​ രോഗം സ്ഥിരീകരിച്ചത്​. ഈ മാസം ആറു​ ദിവസമാണ്​ രോഗികളുടെ എണ്ണം ആയിരം കടന്നത്​. സമ്പര്‍ക്കത്തിലൂടെ 979 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാലുപേര്‍ക്കും വിദേശത്തുനിന്നെത്തിയ നാലുപേര്‍ക്കും 25 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കോവിഡ്​ പോസിറ്റിവായത്​. രോഗസ്ഥിരീകരണ നിരക്ക് 12.90 ശതമാനമാണ്​. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്​ത കോവിഡ് കേസുകള്‍ 1,96,465 ആയി. ഇവരില്‍ 1,117 പേര്‍ ഞായറാഴ്ച രോഗമുക്തി നേടി. ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 1,87,065 ആയി. 1,113 പേര്‍ കോവിഡ് മൂലം മരിച്ചു. ബാക്കി 6,627 പേര്‍ ചികിത്സയിലാണ്. നിലവിലുള്ള പോസിറ്റിവ് കേസുകളില്‍ 5,756 പേര്‍ വീടുകളിലും ബാക്കി 871 പേര്‍ വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്. കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 29,661 പേരാണ്. ഇതില്‍ 28,807 പേര്‍ വീടുകളിലും 854 പേര്‍ ആശുപത്രികളിലുമാണ്. ഇതുവരെ 15,67,6821 സാമ്പ്​ളുകള്‍ പരിശോധനക്കയച്ചതില്‍ 15,76,019 എണ്ണത്തി​ൻെറ ഫലം വന്നു. 802 എണ്ണത്തി​ൻെറ ഫലം ലഭിക്കാനുണ്ട്. --------------------------------------------------------- മൊബൈല്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന തിങ്കളാഴ്ച ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തും. അഴീപ്പുഴ ഗവ. യു.പി സ്‌കൂളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക്​ 12.30 വരെയും മുഴപ്പിലങ്ങാട് വയോജന വിശ്രമകേന്ദ്രം കമ്യൂണിറ്റി ഹാളിനു സമീപം രാവിലെ 10 മുതല്‍ 12 വരെയും കീഴല്ലൂര്‍ യു.പി സ്‌കൂളില്‍ ഉച്ചക്ക്​ രണ്ടു മുതല്‍ 3.30 വരെയും ധര്‍മടം പരീക്കടവ് അംഗന്‍വാടിയില്‍ ഉച്ചക്ക്​ ഒന്നര മുതല്‍ വൈകീട്ട് നാലു വരെയും പെരിങ്ങോം താലൂക്കാശുപത്രി, ചെങ്ങളായി ടൗണ്‍ വ്യാപാരഭവന്‍, പയ്യന്നൂര്‍ ബി.ഇ.എം.എല്‍.പി സ്‌കൂള്‍, ചെറുകുന്ന് തറ ബോര്‍ഡ് സ്‌കൂള്‍, ചെറുതാഴം കുടുംബാരോഗ്യകേന്ദ്രം, ഇരിക്കൂര്‍ സാമൂഹികാരോഗ്യകേന്ദ്രം, പൊടിക്കളം എല്‍.പി സ്‌കൂള്‍, എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ നാലു വരെയുമാണ് സൗജന്യ പരിശോധന. -------------------------------------------------------------------------- 80 ശതമാനം സ്​പോട്ട്​ രജിസ്​ട്രേഷൻ ജില്ലയില്‍ തിങ്കളാഴ്ച സര്‍ക്കാര്‍ മേഖലയില്‍ കോവിഡ് വാക്‌സിനേഷനായി 110 കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. 10 ശതമാനം ഓണ്‍ലൈനായി ബുക്ക് ചെയ്ത് അപ്പോയി​ൻമൻെറ്​ ലഭിച്ചവര്‍ക്കും പത്തു ശതമാനം ജോലി /പഠന ആവശ്യാര്‍ഥം വിദേശത്തേക്ക് പോകുന്നവര്‍ക്കും 40 ശതമാനം വീതം സ്‌പോട്ട്​ രജിസ്‌ട്രേഷന്‍ വഴി ആദ്യ ഡോസ് മുന്‍ഗണന വിഭാഗത്തിൽപെട്ടവര്‍ക്കും സെക്കൻഡ്​​ ഡോസ് 18 നു മുകളില്‍ ഉള്ളവര്‍ക്കും (സ്‌പോട്ട്​) എന്ന രീതിയിലാണ് വിതരണം. എല്ലാ കേന്ദ്രങ്ങളിലും കോവിഷീല്‍ഡ് ആണ് നല്‍കുക. സ്‌പോട്ട്​ വാക്‌സിനേഷന് പോകുന്നവര്‍ അതത് വാര്‍ഡുകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍, വാര്‍ഡ് അംഗങ്ങൾ എന്നിവര്‍ വഴി മുന്‍കൂട്ടി അപ്പോയി​ൻമൻെറ്​ എടുത്ത് വാക്സിന്‍ ലഭ്യത ഉറപ്പുവരുത്തിയതിനു ശേഷം മാത്രം കേന്ദ്രങ്ങളില്‍ എത്തുക. സർക്കാറി​ൻെറ വെബ്സൈറ്റ് വഴി കോവിഡ് വാക്‌സിനേഷനു മുന്‍ഗണനാക്രമത്തില്‍ അപേക്ഷിച്ച് അപ്പ്രൂവ് കിട്ടിയിട്ടുണ്ടെങ്കില്‍ covid19.kerala.gov.in വെബ്സൈറ്റില്‍ വാക്സിനേഷന്‍ റിക്വസ്​റ്റ്​ സ്​റ്റാറ്റസില്‍ വാക്‌സിനേഷന്‍ സൻെറര്‍ ലഭിച്ചിട്ടുണ്ടോ എന്നും പരിശോധിക്കണം. ആദ്യത്തെയും രണ്ടാമത്തെയും വാക്സിന്‍ എടുത്തതിനുശേഷം ഓരോ പ്രാവശ്യവും സർട്ടിഫിക്കറ്റ് ജനറേറ്റ് ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തണം. സര്‍ട്ടിഫിക്കറ്റ് ലഭ്യമായില്ലെങ്കില്‍ അന്നു തന്നെ അതത് വാക്സിനേഷന്‍ കേന്ദ്രത്തെ സമീപിക്കണം. ഫോണ്‍: 8281599680, 8589978405, 8589978401 (രാവിലെ ഒമ്പതു മുതല്‍ ആറു വരെ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.