ഒമ്പതുകാരിയോട് അശ്ലീലം: 53കാരൻ അറസ്​റ്റിൽ

തലശ്ശേരി: ഒമ്പത് വയസ്സുള്ള പെൺകുട്ടിയെ മൊബൈൽ ഫോണിൽ അശ്ലീല രംഗങ്ങൾ കാണിക്കുകയും കുട്ടിക്കുമുന്നിൽ നഗ്നത ദർശിപ്പിക്കുകയും ചെയ്ത കുറ്റത്തിന് മധ്യവയസ്കൻ അറസ്​റ്റിൽ. തലശ്ശേരി മത്സ്യ മാർക്കറ്റിനടുത്ത് ജോലിചെയ്യുന്ന കൊളശ്ശേരി വാടിയിൽ പീടികക്കടുത്ത സുബൈദാസിൽ അത്തോളി കരീമിനെയാണ് (53) തലശ്ശേരി പൊലീസ് ഇൻസ്​പെക്ടർ കെ. സനിൽകുമാർ അറസ്​റ്റ്​ ചെയ്തത്. ചൈൽഡ് ലൈനിൽനിന്ന്​ ലഭിച്ച പരാതിയിലാണ് പോക്സോ കുറ്റം ചുമത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.