കീഴൂർ വില്ലേജ്‌ സ്‌മാർട്ടാവും; ഇരിട്ടിയിൽ കെട്ടിടം നിർമ്മിക്കാൻ 44 ലക്ഷം

ഇരിട്ടി: പഴയ പോസ്‌റ്റ് ഓഫിസിന്‌ എതിർവശത്തെ റവന്യൂ സ്ഥലത്ത്‌ സമാർട്ട്‌ വില്ലേജ്‌ ഓഫിസ്‌ സമുച്ചയം നിർമിക്കും. ഇതിന്‌ വേണ്ടി സർക്കാർ 44 ലക്ഷം രൂപ അനുവദിച്ചു. 40 ലക്ഷം രൂപ കെട്ടിടം നിർമിക്കാനും നാല്‌ ലക്ഷം ഫർണിച്ചറും ഇതര സൗകര്യങ്ങൾ ഒരുക്കാനുമാണ്‌. ജില്ല നിർമിതി കേന്ദ്രത്തിനാണ്‌ നിർമാണ ചുമതല. സ്ഥലം കഴിഞ്ഞ ദിവസം അളന്ന്‌ അതിരിട്ട്‌ പ്രാഥമിക പ്രവർത്തനം തുടങ്ങി. നിലവിൽ കീഴൂർ വില്ലേജ്‌ ഓഫിസ്‌ പുന്നാട്ടാണ്‌ പ്രവർത്തിക്കുന്നത്‌. വില്ലേജ്​ ഓഫിസുകൾ സ്‌മാർട്ടാക്കുന്നതിന്റെ ഭാഗമായാണ്‌ ഇരിട്ടി താലൂക്ക്‌ കേന്ദ്രത്തിൽ സ്‌മാർട്ട്‌ വില്ലേജ്‌ ഓഫിസ്‌ നിർമിക്കുന്നത്‌. കെട്ടിടത്തിന്റെ രൂപരേഖയിൽ ഫ്രന്റ്‌ ഓഫിസ്‌ അടക്കമുള്ള സൗകര്യങ്ങളുണ്ട്‌. തലശ്ശേരി- വളവുപാറ റോഡ്‌ പാർശ്വത്തിലെ സിറ്റി സെന്ററിനടുത്താണ്‌ പുതിയ വില്ലേജ്‌ ആസ്ഥാനം പണിയുന്നത്‌. കെട്ടിടത്തിലേക്ക്‌ നിർമിക്കാനുദ്ദേശിച്ച റാമ്പിന്റെ ഘടന മാറ്റണമെന്ന ആവശ്യം ഉയർന്നു. മുൻവശത്ത്‌ പൂർണമായി റാമ്പ്‌ പണിതാൽ പാർക്കിങ്ങിന്‌ തടസ്സം നേരിടും. റാമ്പ്‌ ഇടതു ഭാഗത്തേക്ക്​‌ ചുരുക്കി വലതുവശത്ത്‌ പാർക്കിങ് കേന്ദ്രത്തിലേക്ക്‌ റോഡ്‌ സൗകര്യമൊരുക്കണമെന്ന നിർദേശവും ഉയർന്നിട്ടുണ്ട്‌.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.