ഗവ. മെഡിക്കൽ കോളജ് വികസനത്തിന് 3.80 കോടിയുടെ ഭരണാനുമതി

പയ്യന്നൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളജിന്‍റെ വിവിധ പ്രവൃത്തികൾക്കായി 2021 -22 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 3.80 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി എം. വിജിൻ എം.എൽ.എ അറിയിച്ചു. എം.ബി.ബി.എസ് വിദ്യാർഥികളുടെ വനിത ഹോസ്റ്റൽ, ഫാർമസി കോളജിന്‍റെ മെൻസ് ഹോസ്റ്റൽ എന്നിവയുടെ പെയിൻറിങ്​ ഉൾപ്പെടെയുള്ള അറ്റകുറ്റപ്രവൃത്തിക്കും ക്വാർട്ടേഴ്സുകളുടെ നവീകരണത്തിനും 2.06 കോടി, നഴ്സിങ് കോളജിന്‍റെ വനിത ഹോസ്റ്റൽ നവീകരണം, റൂഫിങ്​ പ്രവൃത്തി, കിച്ചൺ ബ്ലോക്ക് നിർമാണം -99.17 ലക്ഷം, മലിനജല ട്രീറ്റ്മൻെറ്​ പ്ലാൻറ്​ പ്രവൃത്തി -75 ലക്ഷം എന്നീ പ്രവൃത്തികൾക്കാണ് ഭരണാനുമതി നൽകിയതെന്ന് എം.എൽ.എ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.