ശ്രീകണ്ഠപുരം: കാർഷിക നഴ്സറി തുടങ്ങാൻ പഠിച്ച കോഴ്സിന്റെ സ്കിൽ സർട്ടിഫിക്കറ്റിനായി 34 ാം വർഷമായി നെട്ടോട്ടമോടുകയാണ് കർഷകൻ. കല്ലുവയലിലെ പാരിക്കൽ രാജനാണ് ഈ ദുർഗതി. 1985-87ൽ കുറുമാത്തൂർ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽനിന്നാണ് രാജൻ കാർഷിക കോഴ്സ് പഠിച്ചത്. രണ്ട് വിഷയങ്ങൾക്ക് ഇദ്ദേഹം പരാജയപ്പെട്ടതടക്കമുള്ള മാർക്ക് ലിസ്റ്റ് അന്ന് ലഭിച്ചിരുന്നു. തോറ്റ വിഷയം 1988ൽ വീണ്ടും എഴുതിയെങ്കിലും വിജയിച്ചിരുന്നില്ല. എന്നാൽ, കോഴ്സ് സർട്ടിഫിക്കറ്റോ സ്കിൽ സർട്ടിഫിക്കറ്റോ ലഭിച്ചില്ല. ഇതിനായി പല തവണ കുറുമാത്തൂർ വൊക്കേഷനൽ ഹയർ സെക്കൻഡറിയിൽ കയറിയിറങ്ങി. തപ്പിനോക്കിയിട്ടും കിട്ടിയില്ലെന്ന മറുപടി നൽകി മടക്കി. കഴിഞ്ഞയാഴ്ച സ്കൂൾ പ്രിൻസിപ്പലിന് വിവരാവകാശ അപേക്ഷ നൽകി. 1998 സെപ്റ്റംബറിൽ എഴുതിയ പരീക്ഷയിൽ ഇംഗ്ലീഷ് മൂന്നാം പേപ്പർ, ഫിസിക്സ് എന്നീ വിഷയങ്ങൾ പാസാവാത്തതിനാൽ കോഴ്സ് സർട്ടിഫിക്കറ്റ് ഇല്ല എന്നാണ് മറുപടി ലഭിച്ചത്. 1990ൽ ഇംഗ്ലീഷ് ഒന്നാം പേപ്പർ, അഗ്രികൾച്ചർ, എന്‍റപ്രണർഷിപ് ആൻഡ് മാനേജ്മെന്‍റ് എന്നീ വിഷയങ്ങൾ മാത്രം പാസായവർക്ക് സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടെന്നും ഇതിന്റെ ഉത്തരവുപ്രകാരം തനിക്കും സർട്ടിഫിക്കറ്റ് ലഭ്യമാക്കണമെന്നുമാണ് രാജന്റെ ആവശ്യം. കാർഷിക നഴ്സറി തുടങ്ങണമെന്ന രാജന്റെ സ്വപ്നം സഫലമാകണമെങ്കിൽ കോഴ്സ് സർട്ടിഫിക്കറ്റോ സ്കിൽ സർട്ടിഫിക്കറ്റോ കൂടിയേ തീരൂവെന്നതാണ് പ്രധാന പ്രശ്നം. സംഭവത്തിൽ മനുഷ്യാവകാശ കമീഷനെയടക്കം സമീപിക്കാനൊരുങ്ങുകയാണ് അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.