ആസ്ഥാന മന്ദിര ഉദ്​ഘാടനം 31ന്

ആസ്ഥാന മന്ദിര ഉദ്​ഘാടനം 31ന്​കണ്ണൂര്‍: ജില്ല പെട്രോളിയം ഡീലേഴ്​സ്​ അസോസിയേഷ​ൻെറ പള്ളിക്കുന്നിൽ പുതുതായി നിര്‍മിച്ച ആസ്ഥാന മന്ദിരത്തി​ൻെറയും ഡീലേഴ്​സ്​ വെല്‍ഫെയര്‍ ആൻഡ്​ ചാരിറ്റബിള്‍ ട്രസ്​റ്റി​ൻെറ ആഭിമുഖ്യത്തിലുള്ള വ്യാപാര സമുച്ചയത്തി​ൻെറയും ഉദ്ഘാടനം 31ന് നടക്കുമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാജ്യസഭാംഗം ഡോ. വി. ശിവദാസന്‍ രാവിലെ 10ന് ഉദ്ഘാടനം നിർവഹിക്കും. കെ.വി. സുമേഷ് ആദ്യ വില്‍പന നടത്തും. കെമിക്കല്‍ എൻജിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദം നേടി കാണ്‍പുര്‍ ഐ.ഐ.ടിയില്‍ ഉപരിപഠനം നത്തുന്ന പയ്യന്നൂരിലെ പെട്രോള്‍ പമ്പ് ജീവനക്കാരനായ രാജഗോപാലി​ൻെറ മകള്‍ ആര്യ രാജഗോപാലിനെ ചടങ്ങില്‍ അനുമോദിക്കും. വാര്‍ത്തസമ്മേളനത്തില്‍ പെട്രോളിയം ഡീലേഴ്‌സ് വെല്‍ഫെയര്‍ ആൻഡ്​ ചാരിറ്റബിള്‍ ട്രസ്​റ്റ്​ ചെയര്‍മാന്‍ ഇ.എം. ശശീന്ദ്രന്‍, ജനറല്‍ സെക്രട്ടറി കെ.വി. രാമചന്ദ്രന്‍, അസോസിയേഷന്‍ പ്രസിഡൻറ്​​ ടി.വി. ജയദേവന്‍, സെക്രട്ടറി എം. അനില്‍, കെ.വി. സുധന്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.