വ്യാപാര ലൈസൻസിനുള്ള അപേക്ഷ 28 വരെ

മാഹി: നഗരസഭയിൽ നിന്നുള്ള 2022 -23 വർഷത്തെ വ്യാപാര ലൈസൻസ് 28 വരെ പിഴയില്ലാതെ പുതുക്കാവുന്നതാണെന്ന് കമീഷണർ അറിയിച്ചു. അപേക്ഷകൾ ഓൺലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ. ഓൺലൈനിൽ അപേക്ഷ സമർപ്പിച്ച ശേഷം പ്രിന്‍റെടുത്ത്​ രണ്ട് ഫോട്ടോ, മുൻവർഷത്തെ കെട്ടിട നികുതി രസീതി അടക്കം നഗരസഭ ഓഫിസിൽ ഹാജരാക്കി ഫീസ് അടക്കണം. പള്ളൂര്‍, പന്തക്കല്‍, ചാലക്കര പ്രദേശത്തെ സ്ഥാപനങ്ങളുടെ ലൈസൻസിനുള്ള അപേക്ഷകൾ 15, 16 തീയതികളിൽ പള്ളൂര്‍ എത്താ സിവില്‍ ഓഫിസില്‍ സ്വീകരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.