ശ്രീകണ്ഠപുരത്ത് 26 മുതൽ ഗതാഗത പരിഷ്കരണം

ശ്രീകണ്ഠപുരം: ടൗണിൽ 26 മുതൽ ഗതാഗത പരിഷ്കരണം നടപ്പാക്കാൻ നഗരസഭയിൽ ചേർന്ന ഗതാഗത റെഗുലേറ്ററി കമ്മിറ്റി യോഗം തീരുമാനിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ 25 ഓട്ടോറിക്ഷകൾ ബസ് സ്റ്റാൻഡിൽ പാർക്ക്‌ ചെയ്യുന്നതിനും തീരുമാനിച്ചു. ഗുഡ്സ് വാഹനങ്ങൾ കോട്ടൂർ പാലത്തിനക്കരെയുള്ള സ്ഥലത്ത് റോഡരികിലും ടെമ്പോ ട്രാവലറുകൾ, ടാക്സി കാറുകൾ എന്നിവ നിവിൽ ആശുപത്രിയുടെ സമീപത്തേക്കും മാറ്റി പാർക്ക് ചെയ്യണം. എല്ലാ സ്വകാര്യ വാഹനങ്ങളും നിർബന്ധമായും പേ പാർക്കിങ്ങിലേക്കു മാറ്റണമെന്നും യോഗം ആവശ്യപ്പെട്ടു. നഗരത്തിൽ റോഡരികിൽ സ്വകാര്യ വാഹനങ്ങൾ നിർത്തിയിട്ട് ഗതാഗത തടസ്സം പതിവായതിനെ തുടർന്നാണ് നഗരസഭയുടെ നേതൃത്വത്തിൽ ഗതാഗത പരിഷ്കരണം നടപ്പാക്കുന്നത്. തളിപ്പറമ്പ് ആർ.ഡി.ഒ ഇ.പി. മേഴ്സി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൻ ഡോ. കെ.വി. ഫിലോമിന അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ. ശിവദാസൻ, ശ്രീകണ്ഠപുരം എസ്.എച്ച്.ഒ ഇ.പി. സുരേശൻ, തളിപ്പറമ്പ് ജോ. ആർ.ടി.ഒ ബി. സാജു, പി.ഡബ്ല്യു.ഡി. എ.ഇ സി. ബിനോയ്‌, വില്ലേജ് ഓഫിസർ ടി.കെ. ബിജോയ്‌, കെ.എസ്.ഇ.ബി സബ് എൻജിനീയർ കെ.വി. ഹരീഷ്, സെക്രട്ടറി കെ.പി. ഹസീന തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.