ശിശുരോഗവിദഗ്ധരുടെ സംസ്ഥാന സമ്മേളനം 23ന്​

കണ്ണൂർ: ശിശുരോഗ വിദഗ്ധരുടെ സംഘടനയായ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐ.എ.പി) സംസ്ഥാന സമ്മേളനം ഞായറാഴ്ച കണ്ണൂരിൽ നടക്കും. രാവിലെ ഒമ്പതിന്​ മലബാർ ചേംബർ ഓഫ് കോമേഴ്സ് ഹാളിൽ ഐ.എ.പി സംസ്ഥാന പ്രസിഡൻറ്​ ഡോ. ടി.പി. ജയരാമൻ ഉദ്ഘാടനം ചെയ്യും. ദേശീയ പ്രസിഡൻറ്​​ ഡോ. രമേശ് കുമാർ മുഖ്യാതിഥിയാകും. സമ്മേളനത്തിൽ 50 പ്രതിനിധികൾ നേരിട്ടും 500 പേർ ഓൺലൈനായും പങ്കെടുക്കും. കോവിഡ്​ പശ്ചാത്തലത്തിൽ 'വിവിധ സാംക്രമിക രോഗങ്ങൾ കുട്ടികളെ എങ്ങനെ ബാധിക്കും' എന്നതിനെ കുറിച്ച് ആറ്​ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കും. സംഘാടക സമിതി യോഗത്തിൽ ഡോ. പത്മനാഭ ഷേണായ് അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.