കണ്ണൂര്‍ ഫെസ്​റ്റ്​ 23ന്​ തുടങ്ങും

കണ്ണൂര്‍: ചലച്ചിത്ര അക്കാദമി കണ്ണൂര്‍ മേഖല കേന്ദ്രവും ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യയും സംഘടിപ്പിക്കുന്ന 11ാമത് ചലച്ചിത്രോത്സവത്തി​ൻെറ ഭാഗമായുള്ള കണ്ണൂര്‍ ഫെസ്​റ്റ്​ കലക്​ടറേറ്റ് മൈതാനിയില്‍ വ്യാഴാഴ്​ച തുടങ്ങും. വൈകീട്ട് 5.30ന് മേയര്‍ ടി.ഒ. മോഹനന്‍, ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ പി.പി. ദിവ്യ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. കലക്​ടര്‍ എസ്. ചന്ദ്രശേഖര്‍ മുഖ്യാതിഥിയാകും. എ.പി.ജെ. അബ്​ദുൽ കലാം ലൈബ്രറി നേതൃത്വത്തിലാണ് പ്രദര്‍ശനവും മേളയും സംഘടിപ്പിക്കുന്നത്. രാവിലെ 10 മുതല്‍ രാത്രി എട്ടുവരെയാണ് മേള. രാജ്യാന്തര ചലച്ചിത്രോത്സവം, അമ്യൂസ്‌മൻെറ്​ പാര്‍ക്ക്, വാണിജ്യ സ്​റ്റാളുകള്‍, പി.ആർ.ഡി പവലിയന്‍, നാടകോത്സവം, ചെസ്​ മത്സരം, വിവിധ കലാകായിക പരിപാടികള്‍ തുടങ്ങിയവ ഫെസ്​റ്റി​ൻെറ ഭാഗമായി സംഘടിപ്പിക്കും. വാര്‍ത്തസമ്മേളനത്തില്‍ സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ പി.കെ. ബൈജു, സി. മോഹന്‍, പ്രകാശന്‍ ചെങ്ങല്‍ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.