ആര്‍ദ്രം മിഷന്‍: 21 കുടുംബാരോഗ്യകേന്ദ്രങ്ങള്‍ കൂടി തുടങ്ങും -മന്ത്രി വീണ ജോര്‍ജ്

ഇരിട്ടി: ആര്‍ദ്രം മിഷന്റെ ഭാഗമായി മൂന്നാംഘട്ടത്തില്‍ ജില്ലയില്‍ 21 കുടുംബാരോഗ്യകേന്ദ്രങ്ങള്‍ കൂടി പ്രവര്‍ത്തനം തുടങ്ങുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പായം പഞ്ചായത്തിലെ വള്ളിത്തോട് നിര്‍മാണം പൂര്‍ത്തിയാക്കിയ കുടുംബാരോഗ്യ കേന്ദ്രം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ജില്ലയില്‍ ഇതുവരെ 35 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്താന്‍ കഴിഞ്ഞു. ഒന്നാംഘട്ടത്തില്‍ 11ഉം രണ്ടാംഘട്ടത്തില്‍ 24ഉം കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് പ്രവര്‍ത്തനം ആരംഭിച്ചത്. മൂന്നാംഘട്ടത്തില്‍ 21 കേന്ദ്രങ്ങള്‍ കൂടി വന്നാല്‍ ജില്ലയിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ എണ്ണം 82 ആയി ഉയരുമെന്നും മന്ത്രി വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.