അനുസ്മരണ സമ്മേളനം 20ന്

അനുസ്മരണ സമ്മേളനം 20ന്തളിപ്പറമ്പ്: സമസ്​ത കേരള ജംഇയ്യതുൽ ഉലമ കേന്ദ്ര കമ്മിറ്റി ട്രഷററും അൽമഖർ സ്ഥാപനങ്ങളുടെ ശിൽപിയുമായിരുന്ന ചിത്താരി കെ.പി. ഹംസ മുസ്‌ലിയാരുടെ മൂന്നാം ആണ്ട് അനുസ്​മരണ സമ്മേളനം 20നു സമാപിക്കും. തളിപ്പറമ്പ് നാടുകാണിയിലെ അൽമഖർ കാമ്പസിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ ഇന്ത്യൻ ഗ്രാൻഡ്​​ മുഫ്​തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ പങ്കെടുക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.കണ്ണൂർ ജില്ലയിലെ 11 സോണുകളിലുംകാസർകോട്​, വയനാട്, കോഴിക്കോട് ജില്ലകളിലും അഞ്ച് ഗൾഫ് രാജ്യങ്ങളിലും അനുസ്​മരണ സംഗമങ്ങൾ സംഘടിപ്പിച്ചിരുന്നു. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ നാടുകാണിയിൽ ജൻസൽ ബാക സംഘടിപ്പിക്കും. വാർത്തസമ്മേളനത്തിൽ കെ.പി. അബൂബക്കർ മുസ്‌ലിയാർ, അബ്​ദുറഷീദ് ദാരിമി നൂഞ്ഞേരി, എം.കെ. ഹാമിദ്, ബി.എ. അലി മൊഗ്രാൽ, കെ.പി. അബ്​ദുസ്സമദ് അമാനി എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.