നിടുംപൊയിൽ 1000 ലിറ്റർ വാഷും 15 ലിറ്റർ ചാരായവും പിടികൂടി

പേരാവൂർ: നിടുംപൊയിൽ കറ്റിയാട് എക്‌സൈസ്‌ സംഘം നടത്തിയ പരിശോധനയിൽ മണ്ണിൽ കുഴിച്ചിട്ട നിലയിൽ 1000 ലിറ്റർ വാഷും 15 ലിറ്റർ ചാരായവും കണ്ടെടുത്തു. വാറ്റുകേന്ദ്രം തകർത്തു. 100 ലിറ്റർ വീതം കൊള്ളുന്ന 10 പ്ലാസ്റ്റിക് ബാരലുകളിലായാണ് വാഷ് സൂക്ഷിച്ചിരുന്നത്. മണ്ണിൽ കുഴിയുണ്ടാക്കി ബാരലുകൾ താഴ്ത്തിവെച്ച് അടപ്പിട്ട് ചപ്പുചവറുകൾ കൊണ്ട് മൂടിയ നിലയിലായിരുന്നു വാഷ്. സമീപത്ത് നടത്തിയ തിരച്ചിലിൽ കന്നാസിൽ 15 ലിറ്റർ ചാരായവും കണ്ടെത്തി. പ്രതികളെ കണ്ടെത്താനായില്ല. വ്യാജമദ്യ നിർമാണത്തിന് സാധ്യതയുള്ള മേഖലകളിൽ എക്‌സൈസ് സംഘം രഹസ്യനിരീക്ഷണം ശക്തമാക്കി. ---------- Photo: WA0099.നിടുംപൊയിൽ കറ്റിയാട് എക്‌സൈസ്‌ സംഘം നടത്തിയ പരിശോധനയിൽ കണ്ടെത്തിയ വാഷിന്റെ ശേഖരം നശിപ്പിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.