ചകിരി വ്യവസായ യൂനിറ്റിൽ തീപിടിച്ചു; 10 ലക്ഷം രൂപയുടെ നഷ്ടം

പുൽമേടിൽനിന്ന് തീപടർന്നാണ് അഗ്നിബാധയുണ്ടായതെന്ന്​ കരുതുന്നു പഴയങ്ങാടി: ഏഴോം പൊടിത്തടത്തിലെ ചകിരി വ്യവസായ യൂനിറ്റിൽ തീപിടിച്ചു. ബുധനാഴ്ച ഉച്ച ഒരുമണിയോടെയുണ്ടായ തീപിടിത്തത്തിൽ ഗോഡൗണിലെ ചകിരി മുഴുവനും കത്തി ചാരമായി. കോമ്പൗണ്ടിനുള്ളിലെ പുൽമേടിൽനിന്ന് തീ പടർന്നാണ് അഗ്നിബാധയുണ്ടായതെന്നാണ് കരുതുന്നത്. തളിപ്പറമ്പിൽനിന്നെത്തിയ അഗ്നിരക്ഷ സേനയും നാട്ടുകാരും ചേർന്ന് മണിക്കൂറോളം പണിപ്പെട്ടാണ് തീയണച്ചത്. 10 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിവരം. ഏഴോം പഞ്ചായത്ത് പ്രസിഡൻറ്​ പി. ഗോവിന്ദൻ, പഴയങ്ങാടി എസ്.ഐ ഗിരീഷ്, എ.എസ്.ഐ ഷാജി, ഏഴോം പഞ്ചായത്തംഗം പി.കെ. വിശ്വനാഥൻ എന്നിവർ സ്ഥലത്തെത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.