കാരുണ്യത്തിനായി ആക്രി പെറുക്കി സ്വരൂപിച്ചത്​ 10 ലക്ഷം

കണ്ണൂര്‍: എസ്.എം.എ ബാധിച്ച മുഴപ്പിലങ്ങാട്ടെ ഇനാറ മറിയത്തി​ൻെറ ചികിത്സ സഹായത്തിനായി ആക്രി ചലഞ്ചിലൂടെ സ്വരൂപിച്ചത്​ 10 ലക്ഷം രൂപ. എസ്.കെ.എസ്.എസ്.എഫ് കണ്ണൂര്‍ മേഖല കമ്മിറ്റിയാണ്​ തുക സ്വരൂപിച്ചത്​. മേഖല കമ്മിറ്റിക്കു കീഴിലെ 17ഓളം ശാഖകളില്‍നിന്നാണ് ചികിത്സ ഫണ്ടിലേക്കായി രണ്ടു ദിവസങ്ങളിലായി ആക്രി പെറുക്കിയത്. ആറ്​ കേന്ദ്രങ്ങളിലാണ് ഇവ ശേഖരിച്ചു​വെച്ചത്. മഹല്ലുകള്‍ കേന്ദ്രീകരിച്ച് എല്ലാ ശാഖകളും മുന്നിട്ടിറങ്ങിയപ്പോൾ മികച്ച പ്രതികരണമാണ് ലഭിച്ചത്. ചൊവ്വാഴ്​ച വൈകീട്ട് 6.30ന് എടക്കാട്​ മണപ്പുറം മസ്ജിദ് പരിസരത്ത് നടക്കുന്ന ചടങ്ങില്‍ ഫണ്ട് കൈമാറും. സമസ്ത കേന്ദ്ര സെക്രട്ടറി പി.പി. ഉമര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. photo: akri challenge മുഴപ്പിലങ്ങാട്ടെ ഇനാറ മറിയത്തി​ൻെറ ചികിത്സാധനത്തിനായി എസ്.കെ.എസ്.എസ്.എഫ് നടത്തിയ ആക്രി ചലഞ്ച്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.