തലശ്ശേരി: ഇരു വൃക്കകളും തകരാറിലായ സഹപാഠിയായ മഹേഷിന് ബി.ഇ.എം.പി ഹാർട്ട് ബീറ്റ്സ് പൂർവ വിദ്യാർഥി കൂട്ടായ്മ 81-86 ബാച്ച് കൈത്താങ്ങാവുന്നു. കാരുണ്യപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കൂട്ടായ്മ ഒന്നാംഘട്ടമെന്ന നിലയിൽ മഹേഷിന്റെ കുടുംബത്തിന് ഒരുലക്ഷം രൂപ സഹായം നൽകിയിരുന്നു. വൃക്ക മാറ്റിവെക്കാനുള്ള ചെലവിലേക്ക് ഇതിനകം 10 ലക്ഷം രൂപ സമാഹരിച്ചിട്ടുണ്ട്. ശനിയാഴ്ച വൈകീട്ട് ആറരക്ക് തലശ്ശേരി ഗുഡ്സ്ഷെഡ് റോഡിലെ ഷക്കാസ് ആർക്കേഡ് (സെക്കൻഡ് ഹോം റസ്റ്റാറന്റ്) ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് മഹേഷിന് തുക കൈമാറുമെന്ന് ഭാരവാഹികളായ അബ്ദുൽറസാഖ്, അജയൻ, ശ്രീപാൽ, പ്രസീൽ കുമാർ, ഹസീബ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.