കണ്ണൂർ: ഭക്ഷ്യവിഷബാധയേറ്റ് കാസർകോട് ജില്ലയിൽ കുട്ടി മരിച്ചതോടെ കണ്ണൂരിലും ആരോഗ്യവകുപ്പിന്റെ ഇടപെടൽ. കോർപറേഷൻ ആരോഗ്യ വിഭാഗം വിവിധ ഹോട്ടലുകളിലും റസ്റ്റാറന്റുകളിലും നടത്തിയ പരിശോധനയിൽ പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു. കണ്ണൂർസിറ്റി മേഖലയിലെ ഹോട്ടൽ അജ്മീർ, ഫലാഫിൽ എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഇറച്ചി, ഷവർമയുടെ ബാക്കിയായ ഇറച്ചി എന്നിവ പിടിച്ചെടുത്തത്. സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. പരിശോധനക്ക് കോർപറേഷൻ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ എം.പി. രാജേഷ്, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പ്രേമരാജൻ, സിദ്ദീഖ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ഉദയ കുമാർ, ഹംസ, ലിജിന എന്നിവർ പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു. പടം -old food corporation - കോർപറേഷൻ ആരോഗ്യവകുപ്പ് പിടികൂടിയ പഴകിയ ഭക്ഷണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.