കെ.എസ്.ആർ.ടി.സി പ്രത്യേക സർവിസുകൾ കണ്ണൂർ: കൊട്ടിയൂർ മഹാദേവക്ഷേത്ര വൈശാഖ മഹോത്സവം മേയ് 10ന് തുടങ്ങും. 10ന് നീരെഴുന്നള്ളത്ത് നടക്കും. മേയ് 21ന് തിരുവോണം ആരാധന, ഇളനീർവെപ്പ്, 22ന് അഷ്ടമി ആരാധന, ഇളനീരാട്ടം, 26ന് രേവതി ആരാധന, 31ന് രോഹിണി ആരാധന എന്നിവ നടക്കും. ജൂൺ 10ന് തൃക്കലശാട്ടം. ഉത്സവത്തോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സി പ്രത്യേക സർവിസുകൾ നടത്താൻ യോഗം തീരുമാനിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാവും ഉത്സവനടത്തിപ്പെന്ന് ദേവസ്വം ചെയർമാൻ കെ.സി. സുബ്രഹ്മണ്യൻ അറിയിച്ചു. ഭക്തരുടെ താമസത്തിനായി നിലവിലുള്ള കൈലാസം, ഗംഗ, മഹാദേവ വിശ്രമകേന്ദ്രങ്ങൾക്ക് പുറമെ മന്ദംചേരിയിൽ രണ്ട് നിലകളുള്ള സത്രവും നിലവിലെ ഷോപ്പിങ് കോംപ്ലക്സിന് മുകളിൽ ഒമ്പത് മുറികളുള്ള വിശ്രമകേന്ദ്രവും ഒരുങ്ങി. തിരക്ക് നിയന്ത്രിക്കാനും മറ്റുമായി 300 വളന്റിയർമാരെ നിയോഗിക്കും. ഉത്സവനഗരിയിൽ ഹരിത മാനദണ്ഡങ്ങൾ നടപ്പാക്കും. പ്ലാസ്റ്റിക് കാരിബാഗുകൾ അനുവദിക്കില്ല. ജൈവമാലിന്യ ശുചീകരണത്തിന് മാത്രം 35 തൊഴിലാളികളെ നിയോഗിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.