എ​ൽ.​ഡി.​എ​ഫ്. സ്ഥാനാർഥി കെ.​കെ. ശൈ​ല​ജ വോട്ടർമാർക്കൊപ്പം

നിയമസഭ തെരഞ്ഞെടുപ്പ്; കണ്ണൂരിൽ നാലിടങ്ങളിൽ തീപാറും

ക​ണ്ണൂ​ർ: പൊ​ള്ളു​ന്ന ചൂ​ടൊ​ന്നും വ​ക​വെ​ക്കാ​തെ​യു​ള്ള തീ ​പാ​റു​ന്ന പ്ര​ചാ​ര​ണ​മാ​ണ് ഇ​ക്കു​റി. ചി​ല മു​ന്ന​ണി​ക​ൾ ര​ണ്ടാം​ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ന്നു. വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ലും ഉ​ത്സ​വാ​ഘോ​ഷ സ്ഥ​ല​ങ്ങ​ളി​ലും തൊ​ഴി​ലി​ട​ങ്ങ​ളി​ലു​മെ​ല്ലാം സ്ഥാ​നാ​ർ​ഥി​ക​ൾ സ​ന്ദ​ർ​ശി​ച്ച് പ​ര​മാ​വ​ധി വോ​ട്ടു പി​ടി​ക്കു​ന്നു​ണ്ട്. ജി​ല്ല​യി​ൽ 11 മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി മൂ​ന്ന് മു​ന്ന​ണി​ക​ളു​ടെ മാ​ത്രം 33 സ്ഥാ​നാ​ർ​ഥി​ക​ളു​ണ്ട്. ഇ​തി​ന് പു​റ​മെ വി​മ​ത​രും സ്വ​ത​ന്ത്ര​രു​മു​ണ്ട്. കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് സ​ണ്ണി ജോ​സ​ഫും മു​ൻ മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യും മ​ത്സ​രി​ക്കു​ന്ന പേ​രാ​വൂ​രി​ലും സി.​പി.​എം ജി​ല്ല ക​മ്മി​റ്റി​യം​ഗം പി.​കെ. ശ്യാ​മ​ള​യും മു​ൻ ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം ടി.​കെ. ഗോ​വി​ന്ദ​നും മ​ത്സ​രി​ക്കു​ന്ന ത​ളി​പ്പ​റ​മ്പി​ലും തീ ​പാ​റും പോ​രാ​ട്ട​മാ​ണു​ള്ള​ത്.

കെ.​വി. സു​മേ​ഷും അ​ബ്ദു​ൽ ക​രീം ചേ​ലേ​രി​യും നേ​രി​ട്ട് ഏ​റ്റു​മു​ട്ടു​ന്ന അ​ഴീ​ക്കോ​ട്ടും ടി.​ഐ. മ​ധു​സൂ​ദ​ന​നും വി. ​കു​ഞ്ഞി​കൃ​ഷ്ണ​നും മ​ത്സ​രി​ക്കു​ന്ന പ​യ്യ​ന്നൂ​രി​ലും എ​ന്തും സം​ഭ​വി​ക്കാ​വു​ന്ന ത​ര​ത്തി​ലാ​ണ് പോ​രാ​ട്ടം. പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്റെ ഭാ​ര്യ​യും മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ നേ​താ​വു​മാ​യ പി.​കെ. ശ്യാ​മ​ള മ​ത്സ​രി​ക്കു​ന്ന ത​ളി​പ്പ​റ​മ്പി​ൽ അ​ഭി​മാ​ന പ്ര​ശ്ന​മാ​ണ് പാ​ർ​ട്ടി​ക്ക്. ശ്യാ​മ​ള​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് പാ​ർ​ട്ടി​യി​ൽ നി​ന്ന് പ​ടി​യി​റ​ങ്ങി​യ ഗോ​വി​ന്ദ​ൻ നേ​രെ യു.​ഡി.​എ​ഫ് പാ​ള​യ​ത്തി​ലേ​ക്ക് ക​യ​റി സ്ഥാ​നാ​ർ​ഥി​യാ​യ​ത് സി.​പി.​എ​മ്മി​നെ ചെ​റു​താ​യൊ​ന്നു​മ​ല്ല ഞെ​ട്ടി​ച്ച​ത്. എ​ങ്ങ​നെ​യും ത​ളി​പ്പ​റ​മ്പ് നി​ല​നി​ർ​ത്തി​യേ മ​തി​യാ​വൂ സി.​പി.​എ​മ്മി​ന്.

വേ​റി​ട്ട ഹൈ​ടെ​ക്ക് പ്ര​ചാ​ര​ണം ത​ന്നെ​യാ​ണ് ത​ളി​പ്പ​റ​മ്പി​ൽ പ​യ​റ്റു​ന്ന​തെ​ങ്കി​ലും ര​ഹ​സ്യ​മാ​യി വോ​ട്ടു​റ​പ്പി​ക്കാ​നു​ള്ള ശ്ര​മ​വും ന​ട​ക്കു​ന്നു​ണ്ട്. ചെ​ങ്കോ​ട്ട​യാ​യ പ​യ്യ​ന്നൂ​രി​ലും സി.​പി.​എ​മ്മി​ന് ഏ​റെ വി​യ​ർ​ക്കേ​ണ്ടി​വ​രു​ന്നു​ണ്ട്. സി​റ്റി​ങ് എം.​എ​ൽ.​എ ടി.​ഐ. മ​ധു​സൂ​ദ​ന​നെ​തി​രെ മു​ൻ ജി​ല്ല ക​മ്മി​റ്റി​യം​ഗം വി. ​കു​ഞ്ഞി​കൃ​ഷ്ണ​നാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. അ​തും യു.​ഡി.​എ​ഫ് പി​ന്തു​ണ​യോ​ടെ. ത​ളി​പ്പ​റ​മ്പി​ലേ​തു​പോ​ലെ ത​ന്നെ പ​യ്യ​ന്നൂ​രി​ലും പാ​ർ​ട്ടി വോ​ട്ടു​ക​ൾ മ​റി​യാ​തി​രി​ക്കാ​നാ​ണ് നേ​തൃ​ത്വം ശ്ര​മി​ക്കു​ന്ന​ത്.

പ​യ്യ​ന്നൂ​രി​ൽ പാ​ർ​ട്ടി ഫ​ണ്ട് ക്ര​മ​ക്കേ​ട് ഉ​യ​ർ​ത്തി​യാ​ണ് കു​ഞ്ഞി​കൃ​ഷ്ണ​ൻ പാ​ർ​ട്ടി​യി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ​ത്. താ​ൻ ഉ​ന്ന​യി​ച്ച വി​വാ​ദ ക​ണ​ക്കി​ന്റെ രേ​ഖ​ക​ൾ​കൂ​ടി തി​ങ്ക​ളാ​ഴ്ച കു​ഞ്ഞി​കൃ​ഷ്ണ​ൻ പു​റ​ത്തു​വി​ട്ട​തോ​ടെ സി.​പി.​എം കൂ​ടു​ത​ൽ പ്ര​തി​രോ​ധ​ത്തി​ലാ​യി. കു​ഞ്ഞി​കൃ​ഷ്ണ​ന് നി​ര​വ​ധി പാ​ർ​ട്ടി വോ​ട്ടു​ക​ൾ ല​ഭി​ക്കു​മെ​ന്ന സൂ​ച​ന നേ​തൃ​ത്വ​ത്തി​നു​ള്ള​തി​നാ​ൽ അ​തൃ​പ്ത​രെ ര​ഹ​സ്യ​മാ​യി ക​ണ്ട് അ​നു​ന​യി​പ്പി​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തു​ക​യാ​ണ് സി.​പി.​എം. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​മ​ത​നാ​യി മ​ത്സ​രി​ച്ച വൈ​ശാ​ഖ് വി​ജ​യി​ച്ച​തി​ന്റെ ക്ഷീ​ണ​വും സി.​പി.​എം പ​യ്യ​ന്നൂ​രി​ൽ അ​ഭി​മു​ഖീ​ക​രി​ക്കു​ന്നു​ണ്ട്. എ​ന്താ​യാ​ലും നാ​ളി​തു​വ​രെ​യു​ണ്ടാ​യി​ട്ടി​ല്ലാ​ത്ത തെ​ര​ഞ്ഞെ​ടു​പ്പാ​ണ് ഇ​ത്ത​വ​ണ ക​ണ്ണൂ​രി​ലെ​ന്ന് വ്യ​ക്ത​മാ​ണ്.

  • പേ​രാ​വൂ​ർ ആ​കെ വോ​ട്ട​ർ​മാ​ർ - 182384
  • പു​രു​ഷ​ന്മാ​ർ - 89726
  • സ്ത്രീ​ക​ൾ - 92657
  • ടി.​ജി - 1

2021ലെ ​വോട്ടു​നി​ല

  • അ​ഡ്വ. സ​ണ്ണി ജോ​സ​ഫ് (യു.​ഡി.​എ​ഫ്) 66,706
  • കെ.​വി. സ​ക്കീ​ർ ഹു​സൈ​ൻ (എ​ൽ.​ഡി.​എ​ഫ്.) 63,534 സ്മി​ത ജ​യ​മോ​ഹ​ൻ (എ​ൻ.​ഡി.​എ) 9,155
  • എ.​സി. ജ​ലാ​ലു​ദ്ദീ​ൻ (എ​സ്.​ഡി.​പി.​ഐ) 1,541
  • നോ​ട്ട - 404
  • ഭൂ​രി​പ​ക്ഷം: 3,172
Tags:    
News Summary - Assembly elections: Tight Comeptition at four places in Kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.