ലോറിയും ബസും കൂട്ടിയിടിച്ച് അപകടം

തളിപ്പറമ്പ്: കരിമ്പത്ത് ചെങ്കൽ കയറ്റിവന്ന ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ലോറി ഡ്രൈവർ പന്നിയൂർ പൂമംഗലം സ്വദേശി നാരോത്ത് ഹൗസിൽ വിനോദിന് (42) പരിക്കേറ്റു. ഇയാളെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം. കൊയ്യം ഭാഗത്തുനിന്നുവന്ന സ്വകാര്യ ബസിന് പിറകിൽ നിയന്ത്രണം വിട്ട ലോറി ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ലോറി കുറുമാത്തൂർ ഭാഗത്തുനിന്നാണ് വന്നത്. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻഭാഗം തകർന്നു. ലോറിക്കകത്ത് കുടുങ്ങിയ ഡ്രൈവറെ നാട്ടുകാരാണ് പുറത്തെത്തിച്ചത്. ഡ്രൈവറുടെ കാലിന് സാരമായ പരിക്കേറ്റിട്ടുണ്ട്. തളിപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.