ഇരിട്ടി: ഉളിക്കൽ നുച്ചിയാട് ചെങ്കൽപ്പണയിൽ മണ്ണിടിഞ്ഞ് രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾക്ക് പരിക്ക്. അസം സ്വദേശികളായ മിഥുൻ(33), മൈദൂൽ(34) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ചെങ്കൽപണയിൽ ഖനനം നടത്തുകയായിരുന്ന തൊഴിലാളികൾക്ക് മുകളിലേക്കാണ് മണ്ണിടിച്ചിൽ ഉണ്ടായത്. മണ്ണിനടിയിൽ രണ്ട് പേർ കുടുങ്ങിയെങ്കിലും മറ്റ് തൊഴിലാളികളും നാട്ടുകാരും ഫയർഫോഴ്സും പൊലീസും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു. ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച രാവിലെയുമായി മേഖലയിൽ കനത്ത മഴ പെയ്തിരുന്നു. മുമ്പ് ഖനനം നടത്തി മണ്ണിട്ട് മൂടിയ ഭാഗത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. അഡ്വ. സജീവ് ജോസഫ് എം.എൽ.എ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും സ്ഥലത്ത് എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.