ലഹരിക്കെതിരെ ഊരിനൊരു തണൽ

കേളകം: കേരള പൊലീസ് അസോസിയേഷൻ കണ്ണൂർ റൂറൽ ജില്ല സമ്മേളനത്തിന്റെ ഭാഗമായി 24ന്​ ലഹരിക്കെതിരെ കേളകത്ത് ജനകീയ കൂട്ടായ്മ ഊരിനൊരു കാവൽ സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി ചെയർമാൻ ഇ.ആർ. സുരേഷ്, വൈസ് ചെയർപേഴ്സൺ മൈഥിലി രമണൻ, കൺവീനർ ടി.കെ. ബാഹുലേയൻ, കെ.സി. ജോർജ് എന്നിവർ കേളകത്ത് നടത്തിയ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്യും. കണ്ണൂർ റൂറൽ ജില്ല സമ്മേളനം മേയ് 12ന് മാങ്ങാട് കൺവെൻഷൻ സെന്ററിലാണ് നടക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.