തില്ലങ്കേരി രക്തസാക്ഷി മന്ദിരം ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ഇരിട്ടി: നവീകരിച്ച തില്ലങ്കേരി രക്തസാക്ഷി മന്ദിരത്തിന്റെ ഉദ്ഘാടനവും രക്തസാക്ഷിത്വത്തിന്റെ എഴുപത്തിനാലാമത് വാർഷികവും വെള്ളിയാഴ്ച വൈകീട്ട്​ 4.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മന്ദിരത്തിലെ സി.പി.എം ലോക്കൽ കമ്മിറ്റി ഓഫിസിന്റെ ഉദ്ഘാടനം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജനും, ബിജുട്ടി സ്മാരക ഹാൾ ഉദ്ഘാടനം കെ.കെ. ഷൈലജ എം.എൽ.എയും രക്തസാക്ഷി ഫലകം അനാഛാദനം സി.പി.എം. ജില്ല സെക്രട്ടറി എം.വി. ജയരാജനും ഫോട്ടോ അനാഛാദനം ജില്ല സെക്രട്ടേറിയറ്റംഗം പി. പുരുഷോത്തമനും കമ്പ്യൂട്ടർ സ്വിച്ച് ഓൺകർമം ഏരിയസെക്രട്ടറി എൻ.വി. ചന്ദ്രബാബുവും നിർവഹിക്കും. സംഘാടക സമിതി രക്ഷാധികാരി ടി. കൃഷ്ണൻ, കൺവീനർ കെ.എ. ഷാജി, ചെയർമാൻ പി.കെ. മുഹമ്മദ്, പി.പി. സുഭാഷ്, പി. സനീഷ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.