ശ്രീകണ്ഠപുരം: ഏരുവേശി പഞ്ചായത്തിന്റെയും നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻ സ്വിമ്മിങ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ . നാലാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കാണ് പരിശീലനം നൽകുന്നത്. ഏരുവേശ്ശി പഞ്ചായത്ത് പ്രസിഡൻറ് ടെസി ഇമ്മാനുവൽ പരിശീലന ഉദ്ഘാടനം ചെയ്തു. തങ്കമ്മ കുര്യൻ, മിനി ഷൈബി, ജയശ്രീ ശ്രീധരൻ, ജോസ് ജോസഫ് എന്നിവർ സംസാരിച്ചു. ഏരുവേശി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറിലധികം കുട്ടികളാണ് ശാസ്ത്രീയ നീന്തൽ പരിശീലനത്തിൽ പങ്കെടുക്കുന്നത്. തുടക്കക്കാർക്കും ജില്ല സംസ്ഥാന മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് പ്രത്യേകമായും പരിശീലനം നൽകുന്നുണ്ട്. 50 മീറ്റർ ട്രാക്കുള്ള നീന്തൽക്കുളമാണ് നെല്ലിക്കുറ്റിയിലേത്. മുൻ വർഷങ്ങളിൽ ഇവിടെ പരിശീലനം നടത്തിയവർ ജില്ല തലത്തിലും സംസ്ഥാനതലത്തിലും നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. കായികാധ്യാപകനോടൊപ്പം നാട്ടുകാരായ സാവിയോ, ബെന്നി എന്നിവരും പരിശീലനത്തിന് സഹായിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.