ക്രിക്കറ്റ് ടീം തെരഞ്ഞെടുപ്പ്

തലശ്ശേരി: 19 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും ഉത്തരമേഖല അന്തർ ജില്ല ക്രിക്കറ്റ് മത്സരങ്ങൾക്കുള്ള ജില്ല ടീം തെരഞ്ഞെടുപ്പ് തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടത്തും. 2003 സെപ്റ്റംബർ ഒന്നിനോ അതിന് ശേഷമോ ജനിച്ച കുട്ടികൾക്ക് തെരഞ്ഞെടുപ്പിൽ പങ്കെടുക്കാം. 19 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ ടീം തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച രാവിലെ 10നും 19 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ ടീം തെരഞ്ഞെടുപ്പ് ബുധനാഴ്ച രാവിലെ എട്ടിനും നടക്കും. താൽപര്യമുള്ളവർ ക്രിക്കറ്റ് ഡ്രസിൽ വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി അന്നേദിവസം കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ എത്തണം. ഫോൺ: 0490 2321111, 8593016464.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.