ഇരിട്ടി: മലയാളികളുടെ കാര്‍ഷിക-വിളവെടുപ്പ് ഉത്സവമായ വിഷുവിനെ വരവേല്‍ക്കാന്‍ ആഴ്ചകള്‍ക്കുമുമ്പേ പ്രകൃതി പീതവര്‍ണമണിഞ്ഞു. പൂത്തുലഞ്ഞുനില്‍ക്കുന്ന കണിക്കൊന്ന നാട്ടിലെയും നഗരങ്ങളിലെയും വര്‍ണക്കാഴ്ചയാണ്. വിഷുവിന് ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ മിക്കയിടങ്ങളിലും കണിക്കൊന്ന പൂവിട്ടുനില്‍ക്കുകയാണ്. മീനമാസത്തിലെ അവസാന ആഴ്ചകളില്‍ തളിര്‍ത്ത് പൂവിടാറുള്ള കണിക്കൊന്നകൾ മീനം ആരംഭത്തില്‍തന്നെ പൂവിട്ടിരുന്നു. കണിക്കൊന്ന മരങ്ങൾ വിഷുവിന്റെ പ്രതീതി പ്രകടിപ്പിച്ചുനില്‍ക്കുകയാണ്. മേടം ഒന്നിന് വിഷുക്കണി ഒരുക്കാന്‍ മലയാളിക്ക് ഒഴിച്ചുകൂടാനാവാത്തതാണ് കൊന്നപ്പൂവ്. എന്നാല്‍, മേടം എത്തുമ്പോഴേക്കും ഒറ്റപ്പൂവുപോലും അവശേഷിക്കാന്‍ സാധ്യതയില്ലാത്ത അവസ്ഥയാണ്. കാലാവസ്ഥയില്‍വന്ന വ്യതിയാനമാണ് മരങ്ങള്‍ കാലംതെറ്റി പൂക്കാന്‍ കാരണം. അന്യജില്ലകളില്‍നിന്ന് വില്‍പനക്കെത്തിക്കുന്ന കൊന്നപ്പൂവ് വിഷുവിന് വലിയ വിലകൊടുത്ത് വാങ്ങേണ്ട സ്ഥിതിയാണ് വരാന്‍പോകുന്നത്. സമൃദ്ധമായൊരു ഭൂതകാലത്തിന്റെ ഓര്‍മപ്പെടുത്തലാണ് ഏതൊരു ആഘോഷത്തെയുംപോലെ വിഷുവും. അതുകൊണ്ടുതന്നെ വിഷുവിനെ വരവേൽക്കാൻ പ്രകൃതിയും ഒരുങ്ങിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.