പയ്യന്നൂർ: മനുഷ്യൻ മനുഷ്യന്റെ ഘാതകനായി മാറി നാശം വിതക്കുകയാണെന്ന് കണ്ണൂർ രൂപത മെത്രാൻ ഡോ. അലക്സ് വടക്കുംതല. നാല്‍പതാം വെള്ളിയാചരണത്തിന്റെ ഭാഗമായി ഏഴിമല ലൂര്‍ദ്മാത തീര്‍ഥാടന കേന്ദ്രത്തിലേക്ക് കണ്ണൂര്‍ രൂപതയുടെ നേതൃത്വത്തില്‍ നടത്തിയ കുരിശുമല കയറ്റത്തിന്റെ സമാപനത്തിൽ സംസാരിക്കുകയായിരുന്നു ബിഷപ്. റഷ്യയെന്ന വലിയ സാമ്രാജ്യത്വ ശക്തിക്കെതിരെ യുക്രെയ്ൻ എന്ന കൊച്ചു രാജ്യത്തെ ചെറുത്തു നിൽപ് തുടരുകയാണ്. ഇതിനിടയിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട് നിരവധി കുഞ്ഞുങ്ങൾ അനാഥരായി. നിരവധിപേർ മരിച്ചു പോയി. ശാരീരികവും മാനസികവുമായ വ്യഥകൾ അനുഭവിക്കുന്ന വരുമേറെയാണ്. അഭയാർഥികളായി സമീപ രാഷ്ട്രങ്ങളിലേക്ക് പലരും പലായനം ചെയ്തു. വിജ്ഞാനവും വിവേകവുമുണ്ടെന്ന് അവകാശപ്പെടുന്ന മനുഷ്യനാണ് ഘാതകരായി നാശം വിതക്കുന്നത്-അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ രൂപത മെത്രാന്‍ ഡോ.അലക്സ് വടക്കുംതലയുടെ നേതൃത്വത്തിലാണ് മലയടിവാരമായ കുരിശുമുക്കിലെ കപ്പേളയില്‍ നിന്നും മലമുകളിലേക്ക് കുരിശിന്റെ വഴി നടത്തിയത്. യുദ്ധത്തിനെതിരെയും ലോക സമാധാനത്തിനു വേണ്ടിയുള്ള പ്രാർഥനയോടെയാണ് കുരിശുമുക്കില്‍ നിന്നും കുരിശുമല കയറ്റം ആരംഭിച്ചത്. മലമുകളിലേക്കുള്ള വീഥികളിലൂടെ കാല്‍വരിയിലെ പീഡാസഹന സ്മരണകളുമായി നടത്തിയ കുരിശിന്റെ വഴിയിൽ കണ്ണൂര്‍ രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നുള്ള വൈദികരും സിസ്റ്റേഴ്സും വിശ്വാസികളുമുള്‍പ്പെടുന്ന നൂറ്കണക്കിനാളുകൾ പങ്കെടുത്തു. ഏഴിമലയിൽ വെള്ളിയാചരണത്തിന്റെ ഭാഗമായി നടന്ന കുരിശുമല കയറ്റം പി-വൈ.ആർ ഏഴിമല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.