കാട്ടാന ശല്യം: ധർണ നടത്തി

കേളകം: ആറളം ആദിവാസി മേഖലയിലെ വന്യമൃഗ ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സി.പി.ഐ ആറളം ഫാം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അസി. വൈൽഡ് ലൈഫ് വാർഡൻ ഓഫിസിലേക്ക് മാർച്ച് നടത്തി. വന്യമൃഗങ്ങൾ നശിപ്പിച്ച കാർഷിക വിളകൾക്കുള്ള നഷ്ടപരിഹാരം സമയബന്ധിതമായി വിതരണം ചെയ്യണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. വന്യമൃഗ ശല്യത്തിൽനിന്ന് ആദിവാസി ജനവിഭാഗങ്ങളെ ഉൾപ്പെടെ സംരക്ഷിക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരം ആലോചിക്കുമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത് സി.പി.ഐ ജില്ല അസി. സെക്രട്ടറി കെ.ടി. ജോസ് പറഞ്ഞു. പി.കെ. കരുണാകരൻ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി പായം ബാബുരാജ്, ശങ്കർ സ്റ്റാലിൻ, കെ.ബി. ഉത്തമൻ, എ.കെ. ഷീജൻ, കെ.സി. ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.