മിനി എം.സി.എഫ് ഉദ്ഘാടനം

കണിച്ചാർ: പഞ്ചായത്തിൽ സ്ഥാപിക്കുന്ന മിനി എം.സി.എഫുകളുടെയും കുപ്പിക്കൂടുകളുടെയും ഉദ്ഘാടനം ഹരിത കേരള മിഷൻ ജില്ല കോഓഡിനേറ്റർ ഇ.കെ. സോമശേഖരൻ നിർവഹിച്ചു. കണിച്ചാർ പഞ്ചായത്ത് 2021 -22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മിനി എം.സി.എഫും കുപ്പിക്കൂടും സ്ഥാപിക്കുന്നത്. 11,55,000 രൂപ ചെലവിൽ പഞ്ചായത്ത് പരിധിയിൽ 26 ഇടങ്ങളിലായി 13 മിനി എം.സി.എഫുകളും 13 കുപ്പിക്കൂടുകളുമാണ് സ്ഥാപിക്കുക. പഞ്ചായത്ത് അസി. എൻജിനീയർ ബി.വി. വിഷ്ണു തയാറാക്കിയ മാതൃകയിലാണ് ഇവ ഒരുക്കിയിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി പ്രദീപൻ, വൈസ് പ്രസിഡന്റ് ഷാന്റി തോമസ്, സ്ഥിരംസമിതി അംഗങ്ങളായ തോമസ് വടശ്ശേരി, ലിസമ്മ മംഗലത്തിൽ, ജോജൻ എടത്താഴെ, പഞ്ചായത്തംഗങ്ങളായ ജിമ്മി അബ്രഹാം, സുരേഖ സജി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.