ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബ് സെമിയിൽ

തലശ്ശേരി: കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ബാബു അച്ചാരത്ത് മെമ്മോറിയൽ ട്രോഫി ജില്ല എ ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ തലശ്ശേരി ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബ് 46 റൺസിന് ധർമടം ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തി സെമിയിൽ പ്രവേശിച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത തലശ്ശേരി ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബ് 33.1 ഓവറിൽ 126 റൺസിന് ഓൾ ഔട്ടായി. അഖിൽ ചാത്തോത്ത് 20 റൺസെടുത്തു. ധർമടത്തിനായി കെ. ശ്രീദേഷ് 13 റൺസിന് മൂന്ന് വിക്കറ്റും ഇ.പി. വൈഷ്ണവ് 22 റൺസിന് മൂന്ന് വിക്കറ്റും പി. പ്രജിത്ത് ബാബു രണ്ട് വിക്കറ്റും വീഴ്ത്തി. മറുപടിയായി ധർമടം ക്രിക്കറ്റ് ക്ലബ് 22.3 ഓവറിൽ 80 റൺസിന് ഓൾ ഔട്ടായി. എ.കെ. അംജിത്ത് അശ്വിൻ 26 റൺസിന് നാല് വിക്കറ്റും ഷഹീനും സി.ഒ.ടി. അഹമ്മദ് ഫർസീനും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.