സ്കൂൾ വാർഷികവും അനുമോദന സദസ്സും

തലശ്ശേരി: ഗവ. എൽ.പി സ്കൂൾ വാർഷികാഘോഷവും അനുമോദന സദസ്സും സംഘടിപ്പിച്ചു. തലശ്ശേരി സബ് കലക്ടർ അനുകുമാരി ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൻ ഷബാന ഷാനവാസ് അധ്യക്ഷത വഹിച്ചു. എൽ.എസ്.എസ് ജേതാക്കൾക്ക് നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി ഉപഹാരങ്ങൾ കൈമാറി. കൗൺസിലർ സി.ഒ.ടി. ഷബീർ, എ.ഇ.ഒ ഇ.പി. പ്രേമലത, ബി.പി.സി പി.ഒ. ശ്രീരഞ്ജ, എച്ച്.എം ഫോറം സെക്രട്ടറി കെ. പ്രസാദൻ, മുൻ ഹെഡ്മാസ്റ്റർ കെ.കെ. പ്രകാശൻ, പി.ടി.എ വൈസ് പ്രസിഡന്റ് എം. വിദൂഷ് എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ വി. പ്രസാദൻ സ്വാഗതവും സീനിയർ അസിസ്റ്റന്റ് എൻ. നമിത നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.