തളിപ്പറമ്പ്: പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ പട്ടുവം പഞ്ചായത്ത് ഓഫിസിന് മുന്നിൽ ധർണ നടത്തി. പട്ടുവത്തിന്റെ വിവിധ ഭാഗങ്ങളിൽ രണ്ട് മാസത്തിലേറെയായി തടസ്സപ്പെട്ട കുടിവെള്ള വിതരണം പുനഃസ്ഥാപിക്കുന്ന നടപടി അനിശ്ചിതത്വത്തിലാക്കിയവരെ ന്യായീകരിക്കുന്ന പഞ്ചായത്ത് ഭരണാധികാരികളുടെ നിലപാടിനെതിരെയാണ് ധർണ സംഘടിപ്പിച്ചത്. നാനൂറിലേറെ വീട്ടുകാർ കുടിവെള്ളമില്ലാതെ കഷ്ടപ്പെടുമ്പോൾ നാലു വീട്ടുകാർക്ക് മാത്രമേ വെള്ളം ലഭിക്കാതെയുള്ളൂവെന്നാണ് അധികാരികളുടെ വിശദീകരണം. കുടിവെള്ള വിതരണം പുന:സ്ഥാപിക്കാൻ നടപടിയുണ്ടായില്ലെങ്കിൽ ആർ.ഡി ഓഫിസിന് മുന്നിൽ നിരാഹാരമിരിക്കാനാണ് തീരുമാനമെന്നും ധർണ ഉദ്ഘാടനം ചെയ്ത വാർഡ് അംഗം പി. പ്രദീപൻ പറഞ്ഞു. കൂത്താട്ട് വാർഡ് അംഗം ഇ. ശ്രുതി അധ്യക്ഷത വഹിച്ചു. എം. പ്രശാന്ത്, ടി. ദാമോദരൻ, കെ.വി. ശരീഫ തുടങ്ങിയവർ സംസാരിച്ചു. യു. ചന്ദ്രൻ, പി. ആലി, പി. ശാഹിദ, ഇ. ഹംസ, പി. ഗീത, ദിലീപ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.