ഇരിട്ടി: ടൗണിലെ കുറ്റകൃത്യങ്ങളും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളും ഇനി കാമറക്കണ്ണിൽ പതിയും. ഇരിട്ടി നഗരത്തിലെ വിവിധ ഇടങ്ങളിലായി ഇരുപതോളം കാമറകളാണ് പൊലീസ് സ്ഥാപിച്ചത്. പുതിയ ബസ് സ്റ്റാൻഡ്, പഴയ ബസ് സ്റ്റാൻഡ്, മേലെ സ്റ്റാൻഡ്, ഇരിട്ടി പാലം തുടങ്ങിയ സ്ഥലങ്ങളിലാണ് ആദ്യഘട്ടം നിരീക്ഷണ കാമറകൾ സ്ഥാപിച്ചത്. കണ്ണൂർ ജില്ലയിൽ വിവിധ പൊലീസ് സ്റ്റേഷൻ പരിധിയിലെ ടൗണുകളിൽ കാമറ സ്ഥാപിക്കുന്നതിനോടനുബന്ധിച്ചാണ് ഇരിട്ടിയിലും സ്ഥാപിച്ചത്. പയഞ്ചേരിമുക്ക്, തന്തോട്, മാടത്തിൽ തുടങ്ങിയ സ്ഥലങ്ങളിലും അടുത്തദിവസംതന്നെ കാമറകൾ സ്ഥാപിക്കും. ടൗണിലെ കാമറയിലെ ദൃശ്യങ്ങൾ പൊലീസ് സ്റ്റേഷനിലെ കൺട്രോൾ റൂമിലേക്കാണ് എത്തിക്കുന്നത്. ഇവിടെ സ്റ്റോർ ചെയ്യപ്പെടുന്ന ദൃശ്യങ്ങൾ ആവശ്യാനുസരണം എടുക്കാനുള്ള സൗകര്യമുണ്ട്. കാമറകൾ നിരീക്ഷിക്കാനായി ഒരു പൊലീസ് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ട്രാഫിക് നിയമലംഘനം കണ്ടാൽ കൺട്രോൾ റൂമിൽനിന്ന് ടൗണിൽ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കും. ഇതനുസരിച്ച് ഉദ്യോഗസ്ഥരെത്തി നിയമം ലംഘിക്കുന്നവരെ കണ്ടെത്തുകയും പിഴ ഈടാക്കുകയും ചെയ്യും. അതോടൊപ്പം മറ്റ് കുറ്റകൃത്യങ്ങളിൽ നിരീക്ഷണ കാമറകൾ വഴിത്തിരിവായി മാറും. വാഹനങ്ങളുടെ നമ്പർ ഉൾപ്പെടെ ലഭ്യമാകുന്ന തരത്തിലാണ് കാമറകൾ സ്ഥാപിച്ചിട്ടുള്ളത്. ആദ്യദിവസം വിവിധ നിയമലംഘനങ്ങളിലായി പതിനഞ്ചോളം കേസുകൾ രജിസ്റ്റർ ചെയ്തു. വാഹനങ്ങളുടെ അമിതവേഗത, നോ പാർക്കിങ് സ്ഥലത്ത് വാഹനങ്ങൾ നിർത്തിയിട്ടതിനും ഹെൽമെറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തിൽ സഞ്ചരിച്ചതിനും പൊതുസ്ഥലത്ത് പുകവലിച്ചതിനും ഉൾപ്പെടെ വിവിധ കേസുകളാണ് ആദ്യദിവസം രജിസ്റ്റർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.