ശ്രീകണ്ഠപുരം: കെട്ടിട നികുതി അടക്കുന്നതില്‍ വീഴ്ച വരുത്തിയതിനെത്തുടര്‍ന്ന് മൊബൈല്‍ ടവര്‍ കമ്പനി ഓഫിസും അനുബന്ധ കെട്ടിടങ്ങളും പഞ്ചായത്ത് അധികൃതര്‍ അടച്ചുപൂട്ടി സീല്‍ ചെയ്തു. കടുത്ത നടപടികളുമായി പഞ്ചായത്ത് രംഗത്തുവന്നതോടെ ഏറെ വൈകി നികുതി അടച്ച് ടവര്‍ അധികൃതര്‍ തലയൂരി. നടുവിൽ മണ്ടളത്ത് പ്രവര്‍ത്തിക്കുന്ന ഇന്‍ഡസ് ടവേഴ്സ് മൊബൈല്‍ കമ്പനിക്കാരാണ് നികുതി അടക്കുന്നതില്‍ വീഴ്ചവരുത്തിയത്. 9742 രൂപയാണ് കെട്ടിട നികുതിയായി പഞ്ചായത്തിൽ അടക്കേണ്ടിയിരുന്നത്. പലതവണ ആവശ്യപ്പെട്ടിട്ടും നികുതി അടക്കാതെ വന്നതോടെയാണ് ടവർ ഓഫിസ് പൂട്ടി സീല്‍ ചെയ്തുകൊണ്ടുള്ള കടുത്ത നടപടിയുമായി കഴിഞ്ഞ ദിവസം നടുവില്‍ പഞ്ചായത്ത് അധികൃതര്‍ രംഗത്തുവന്നത്. പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടംപള്ളിലിന്റെ നിര്‍ദേശപ്രകാരം സെക്രട്ടറി കെ. ദിനേശന്റെ നേതൃത്വത്തിലാണ് നടപടി സ്വീകരിച്ചത്. ഓഫിസ് കെട്ടിടം സീല്‍ ചെയ്ത് മണിക്കൂറുകൾക്കകം വൈകീട്ട് ഏഴിന് ഓണ്‍ലൈനായി ടവര്‍ കമ്പനി തുക അടക്കുകയായിരുന്നു. ഇതോടെ മറ്റു നടപടികൾ ഒഴിവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.