കണ്ണൂർ: രണ്ടു ദിവസത്തെ ദേശീയ പണിമുടക്കിനു ശേഷം കൂട്ടത്തിരക്കിൽ നാടും നഗരവും. രണ്ടു ദിവസത്തെ ഇടവേളക്കു ശേഷം വാഹനങ്ങളും ആളുകളും കൂട്ടമായി നിരത്തിലിറങ്ങിയതോടെ ബുധനാഴ്ച രാവിലെ മുതൽ മിക്കയിടങ്ങളും ഗതാഗതക്കുരിക്കിലമർന്നു. സ്വകാര്യ ബസ് സമരത്തിലും പണിമുടക്കിലും മുടക്കിയ വിവിധ ആവശ്യങ്ങൾ നിറവേറ്റാനായി നിരവധിപേരാണ് വിവിധ ഓഫിസുകളിലും ബാങ്കുകളിലുമെത്തിയത്. നാലു ദിവസത്തെ ഇടവേളക്കു ശേഷമാണ് ബാങ്കുകൾ തുറന്നത്. മാസാവസാനമായതിനാൽ ധനകാര്യ സ്ഥാപനങ്ങളിലെല്ലാം തിരക്കായിരുന്നു. കുരുക്കിൽ ഇഴഞ്ഞിഴഞ്ഞാണ് കണ്ണൂർ, തലശ്ശേരി, തളിപ്പറമ്പ്, ഇരിട്ടി, മട്ടന്നൂർ, കൂത്തുപറമ്പ്, പയ്യന്നൂർ തുടങ്ങിയ നഗരങ്ങളിലേക്ക് വാഹനങ്ങളെത്തിയത്. ഹയർ സെക്കൻഡറി പരീക്ഷ നടക്കുന്ന വിദ്യാർഥികൾ കൃത്യസമയത്ത് സ്കൂളിലെത്താൻ ബുദ്ധിമുട്ടി. രാവിലെ ദേശീയപാതയിൽ തലശ്ശേരി മുതൽ ധർമടം വരെയും ചൊവ്വ മുതൽ പുതിയതെരു, വളപട്ടണം പാലം വരെയും വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. മട്ടന്നൂർ റോഡിൽ ചാലോട്, എയർപോർട്ട് ജങ്ഷൻ എന്നിവ കടന്നുകിട്ടാൻ യാത്രക്കാർ കഷ്ടപ്പെട്ടു. ഇന്ധനം നിറക്കാനായി പമ്പുകളിൽ വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു. മാഹി മേഖലയിലടക്കം പല പമ്പുകളിലും ഇന്ധനം തീർന്നതിനാൽ യാത്രക്കാർ ബുദ്ധിമുട്ടിലായി. photos: sandeep
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.