ഇരിട്ടി: എടൂര്‍ സെന്റ് മേരീസ് ഫൊറോന ഇടവക ആഘോഷത്തിന്റെ സമാപനസമ്മേളനം ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ഞറളക്കാട്ട് ഉദ്ഘാടനം ചെയ്തു. സമാപന ഉദ്ഘാടനവും ജൂബിലി ഭവനപദ്ധതി സമര്‍പ്പണവും വീടുകളുടെ താക്കോല്‍ദാനവും ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ഞറളക്കാട്ട് നിര്‍വഹിച്ചു. നിയുക്ത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിച്ചു. സ്മാരകമായി ഏര്‍പ്പെടുത്തുന്ന മാര്‍ ജോര്‍ജ് ഞറളക്കാട്ട് പൗരോഹിത്യ സുവര്‍ണ ജൂബിലി മെമ്മോറിയല്‍ എന്‍ഡോവ്മെന്റ് ഉദ്ഘാടനം ആര്‍ച്ച് ബിഷപ് എമിരറ്റസ് മാര്‍ ജോര്‍ജ് വലിയമറ്റം നിര്‍വഹിച്ചു. സണ്ണി ജോസഫ് എം.എല്‍.എ സ്മരണിക പ്രകാശനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.