കൂത്തുപറമ്പ് നഗരസഭ ബജറ്റ്: അടിസ്ഥാന വികസനത്തിന് മുൻതൂക്കം

കൂത്തുപറമ്പ്: അടിസ്ഥാന വികസനത്തിന് മുൻതൂക്കം നൽകി കൂത്തുപറമ്പ് നഗരസഭ ബജറ്റ്. 189,38,57,628 രൂപ വരവും 187,64,89,000 രൂപ ചെലവും 1,73,68,628 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ്​ ബജറ്റ്​. കാർഷിക മേഖല, പശ്ചാത്തല സൗകര്യം, ആരോഗ്യ മേഖല, വിദ്യാഭ്യാസ മേഖല എന്നിവക്കും മികച്ച പരിഗണനയാണ് ബജറ്റിലുള്ളത്. നിർദിഷ്ട ബസ് സ്റ്റാൻഡ് യാഥാർഥ്യമാക്കുന്നതിന് അഞ്ചുകോടി രൂപ വകയിരുത്തി. സംസ്ഥാന ബജറ്റിൽ 100 കോടി രൂപ ബസ് സ്റ്റാൻഡിനുവേണ്ടി മാറ്റിവെച്ചിട്ടുണ്ട്. താലൂക്ക് ആശുപത്രി വികസനത്തിന് 1.40 കോടിയും കുടിവെള്ള വിതരണത്തിന് 75 ലക്ഷവും കാർഷിക മേഖലയുടെ വികസനത്തിന് 34 ലക്ഷവും വകയിരുത്തി. കൂത്തുപറമ്പ് നഗരസഭ സ്റ്റേഡിയത്തിന്റെ വികസനത്തിന് 10 ലക്ഷവും പുതിയ കളിസ്ഥലങ്ങൾ കണ്ടെത്തുന്നതിന് 60 ലക്ഷവും നീക്കിവെച്ചിട്ടുണ്ട്. ചെയർപേഴ്സൻ വി. സുജാതയുടെ അധ്യക്ഷതയിൽ നടന്ന കൗൺസിൽ യോഗം ബജറ്റിന് അംഗീകാരം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.